തൃശൂരില്‍ നാല് കണ്ടയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ തുടരും
ദുരന്തനിവാരണ നിയമം, പകര്‍ച്ചവ്യാധി നിയമം എന്നിവയിലെ വകുപ്പുകളും ക്രിമിനല്‍ നടപടി നിയമത്തിലെ 144ാം വകുപ്പും അനുസരിച്ച് ഈ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കണം.
തൃശൂര്‍: കണ്ടയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച ജില്ലയിലെ നാല് തദ്ദേശസ്ഥാപനങ്ങളില്‍ നിരോധനാജ്ഞയും മറ്റു നിയന്ത്രണങ്ങളും നീട്ടി. വാടാനപ്പളളി, ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തുകള്‍, ചാവക്കാട് നഗരസഭ പ്രദേശങ്ങളും തൃശൂര്‍ നഗരസഭയിലെ 24 മുതല്‍ 34 വരെയും 41ാം ഡിവിഷനും കണ്ടയ്ന്‍മെന്റ് സോണായി തന്നെ തുടരും.
ഈ പ്രദേശങ്ങളെ കണ്ടയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച ശേഷം 7 ദിവസത്തെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ നീട്ടിയത്. ദുരന്തനിവാരണ നിയമം, പകര്‍ച്ചവ്യാധി നിയമം എന്നിവയിലെ വകുപ്പുകളും ക്രിമിനല്‍ നടപടി നിയമത്തിലെ 144ാം വകുപ്പും അനുസരിച്ച് ഈ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കണം.
ഇവ കൂടാതെ, നേരത്തെ ഉത്തരവിറക്കിയതുപ്രകാരം അവണൂര്‍, ചേര്‍പ്പ്, ഇരിങ്ങാലക്കുട നഗരസഭ(1 മുതല്‍ 10 വരെയും 32 മുതല്‍ 41 വരെയുമുള്ള വാര്‍ഡുകള്‍), തൃക്കൂര്‍ (1,4,6,11,12,13,14 വാര്‍ഡുകള്‍ ഒഴികെ), അളഗപ്പനഗര്‍(3,4 വാര്‍ഡുകള്‍), വെള്ളാങ്കല്ലൂര്‍(14,15 വാര്‍ഡുകള്‍), തോളൂര്‍(12) എന്നിവയും കണ്ടെയ്ന്‍മെന്റ് സോണായി തുടരും.