റവന്യൂ ജീവനക്കാരി ജീവനൊടുക്കിയ സംഭവം; അസ്വാഭാവികമരണത്തിന് പോലിസ് കേസെടുത്തു

Update: 2021-03-01 04:28 GMT

തിരുവനന്തപുരം: ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഓഫിസിലെ ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലിസ് കേസെടുത്തു. അഞ്ചുതെങ്ങ് സ്വദേശിനി ആനി (48) ആണ് കഴിഞ്ഞദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആനി കടുത്ത മാനസികസംഘര്‍ഷത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഓഫിസിലെ ചിലരുടെ പെരുമാറ്റം സഹിക്കാന്‍ പറ്റുന്നതിലും അപ്പുറമായിരുന്നുവെന്ന് ആനി പറഞ്ഞതായി ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ആനി എഴുതിയ ഡയറി പോലിസ് കണ്ടെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലിസ് അറിയിച്ചു. ആനി ഏറെ നാളായി ഭര്‍ത്താവുമായി അകന്നുകഴിയുകയാണ്. മക്കള്‍: വിഷ്ണു, പാര്‍വതി.

Tags:    

Similar News