പുതുക്കാട് ലോറികള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു

Update: 2019-07-15 10:23 GMT

തൃശൂര്‍: പുതുക്കാട് കുറുമാലിയില്‍ സിലിണ്ടറുമായി വന്ന ലോറിയും ചരക്കുലോറിയും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു. സിലിണ്ടറുമായി വന്ന ലോറിയിലെ ഡ്രൈവര്‍ ഇടുക്കി നെടുങ്കണ്ടം സ്വദേശി സജി (50) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. അപകടത്തില്‍ ഇരുലോറികളുടെയും മുന്‍വശം പൂര്‍ണമായും തകര്‍ന്നു.

ലോറി വെട്ടി പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഉടന്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലോറിയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ എല്ലാം കാലിയായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പുതുക്കാട് പോലിസും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് വാഹനങ്ങള്‍ മാറ്റിയത്. 

Tags:    

Similar News