കല്ലായി പാലത്തില്‍ വാഹനാപകടം; ദമ്പതികള്‍ മരിച്ചു

തൃശൂര്‍ ചെറുതുരുത്തി സ്വദേശി ലത്തീഫ്, ഭാര്യ ഫാബിയ എന്നിവരാണ് മരിച്ചത്‌

Update: 2019-09-24 04:34 GMT

കോഴിക്കോട്: കല്ലായി പാലത്തിലുണ്ടായ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു. ബൈക്ക് ലോറിയിലിടിച്ചാണ് ബൈക്ക് യാത്രക്കാരായ തൃശൂര്‍ ചെറുതുരുത്തി സ്വദേശി ലത്തീഫ്, ഭാര്യ ഫാബിയ എന്നിവര്‍ മരിച്ചത്. ലോറിയെ മറികടക്കുന്നതിനിടെയാണ് അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. അപകടവിവരം സമീപത്തുള്ള ചെമ്മങ്ങാട് പോലിസ് സ്‌റ്റേഷനില്‍ അറിയിച്ചെങ്കിലും പോലിസെത്താന്‍ വൈകിയെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു.



Tags:    

Similar News