റോഡ് തകര്‍ന്നതിന്റെ പേരില്‍ നാട്ടുകാര്‍ വഴിയില്‍ തടഞ്ഞു; പൊതുമരാമത്ത് ഓഫിസിന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി ഭരണകക്ഷി എംഎല്‍എ
ചേര്‍പ്പ് മുതല്‍ തൃപ്രയാര്‍ വരെയുള്ള റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് സിപിഐയുടെ നാട്ടിക എംഎല്‍എ ഗീതാ ഗോപിയെയാണ് നാട്ടുകാര്‍ വഴിയില്‍ തടഞ്ഞത്. റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ എംഎല്‍എയുടെ വാഹനം തടയുകയായിരുന്നു.
തൃശൂര്‍: റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് ഭരണകക്ഷി എംഎല്‍എയെ നാട്ടുകാര്‍ വഴിയില്‍ തടഞ്ഞപ്പോള്‍ പൊതുമരാമത്ത് ഓഫിസിന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി എംഎല്‍എ. ചേര്‍പ്പ് മുതല്‍ തൃപ്രയാര്‍ വരെയുള്ള റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് സിപിഐയുടെ നാട്ടിക എംഎല്‍എ ഗീതാ ഗോപിയെയാണ് നാട്ടുകാര്‍ വഴിയില്‍ തടഞ്ഞത്. റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ എംഎല്‍എയുടെ വാഹനം തടയുകയായിരുന്നു. തുടര്‍ന്നാണ് റോഡ് നന്നാക്കുന്നതില്‍ അലംഭാവം കാട്ടുന്നുവെന്നാരോപിച്ച് ചേര്‍പ്പ് പൊതുമരാമത്ത് ഓഫിസിന് താഴെ എംഎല്‍എ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു.
തൃപ്രയാര്‍- ചേര്‍പ്പ് റോഡ് പൊതുമരാമത്ത് വകുപ്പ് യാത്രായോഗ്യമാക്കുമെന്ന് ഉറപ്പുനല്‍കാതെ സമരം അവസാനിപ്പിക്കില്ലെന്നായിരുന്നു എംഎല്‍എയുടെ നിലപാട്. പിന്നീട് റോഡില്‍ അറ്റകുറ്റപ്പണി നടത്താമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയതോടെയാണ് എംഎല്‍എ സമരം അവസാനിപ്പിച്ചത്. സമരത്തിനുശേഷം റോഡില്‍ പൊതുമരാമത്ത് അറ്റകുറ്റപ്പണി ആരംഭിച്ചു. പോലിസിന്റെ സാധ്യത്തിലാണ് നിര്‍മാണപ്രവൃത്തികള്‍. ചേര്‍പ്പ്- തൃപ്പയാര്‍ റോഡ് ശോച്യാവസ്ഥയിലായിട്ട് കാലങ്ങളായി. എന്നാല്‍, റോഡ് നന്നാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധചെലുത്തിയില്ല. കഴിഞ്ഞ ദിവസം റോഡിലെ കുഴിയില്‍ ബൈക്ക് യാത്രികള്‍ വീണ് പരിക്കേറ്റിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നാട്ടുകാര്‍ എംഎല്‍എയെ വഴിയില്‍ തടഞ്ഞത്. അതേസമയം, എംഎല്‍എയുടെ സമരം നാടകമാണെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് രംഗത്ത് എത്തി. എംഎല്‍എ സമരംചെയ്ത സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ചു.