സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം മുന്‍കൂറായി നല്‍കില്ല; ബോണസും ഉല്‍സവബത്തയും നല്‍കുമെന്നും ധനമന്ത്രി

Update: 2021-08-11 11:07 GMT

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസും ഉല്‍സവബത്തയും നല്‍കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. എന്നാല്‍, ശമ്പളം മുന്‍കൂറായി നല്‍കാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം സാമ്പത്തികമായി കഴിവുള്ളവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.

കശുവണ്ടി തൊഴിലാളികള്‍ക്ക് 20ശതമാനം ബോണസും 9500 രൂപ അഡ്വാന്‍സ് നല്‍കുമെന്നും ധനമന്ത്രി സഭയെ അറിയിച്ചു.

Tags:    

Similar News