സംഘ്പരിവാര്‍ അക്രമം: മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുക- എസ്ഡിപിഐ

മുസ്‌ലിം വംശഹത്യക്ക് തുടക്കമിടാനുള്ള സംഘപരിവാര ശ്രമം തിരിച്ചറിഞ്ഞിട്ടും ഗൗരവമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്താത്ത പോലിസ് നീക്കം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ഹലാല്‍ ബീഫിന്റെ പേരില്‍ സംഘപരിവാരം പേരാമ്പ്രയില്‍ നടത്തിയ അതിക്രമത്തിനെതിരേ എസ്ഡിപിഐ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Update: 2022-05-09 14:57 GMT

പേരാമ്പ്ര: പേരാമ്പ്രയിലെ ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഹലാല്‍ ബീഫിന്റെ പേരില്‍ അക്രമം നടത്തിയ മുഴുവന്‍ സംഘപരിവാര്‍ അക്രമികളെയും അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ. മുസ്‌ലിം വംശഹത്യക്ക് തുടക്കമിടാനുള്ള സംഘപരിവാര ശ്രമം തിരിച്ചറിഞ്ഞിട്ടും ഗൗരവമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്താത്ത പോലിസ് നീക്കം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ഹലാല്‍ ബീഫിന്റെ പേരില്‍ സംഘപരിവാരം പേരാമ്പ്രയില്‍ നടത്തിയ അതിക്രമത്തിനെതിരേ എസ്ഡിപിഐ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ആര്‍എസ്എസ് നടത്തുന്ന വംശീയ ഉന്മൂലന ശ്രമത്തിന്റെ ഭാഗമാണ് പ്രദേശത്ത് ഹലാല്‍ ബീഫ് വിവാദത്തിലൂടെ ആര്‍എസ്എസ് അക്രമത്തിന് കോപ്പ് കൂട്ടുന്നതെന്ന് ജനങ്ങള്‍ തിരിച്ചറിയണം. ബാദുഷാ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഹിന്ദുക്കള്‍ക്ക് കഴിക്കാന്‍ ഹലാലല്ലാത്ത ബീഫ് വേണമെന്ന് ആവശ്യപ്പെട്ട് ബഹളം വെച്ച് അക്രമം കാണിക്കുകയും സ്ഥാപനം അക്രമിക്കാനെത്തിയ മുഴുവന്‍ അക്രമികളെയും അറസ്റ്റ് ചെയ്ത് നിയമ നടപടികള്‍ സ്വീകരിക്കണം. പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടത്തുന്ന പോലിസ് നടപടി പ്രതിഷേധാര്‍ഹമാണെന്നും അക്രമികളെ രക്ഷപ്പെടുത്താന്‍ പോലിസ് കൂട്ടുനില്‍ക്കുന്ന സമീപനം തുടര്‍ന്നാല്‍ പൊതുജനങ്ങളെ അണിനിരത്തി ശക്തമായ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പോലിസ് പിടികൂടിയ പ്രതി ആര്‍എസ്എസ് സജീവ പ്രവര്‍ത്തകനായിട്ടും ഇയാള്‍ക്ക് രാഷ്ട്രീയ ബന്ധമില്ലെന്ന് പറയുന്ന പോലിസ് നിലപാട് ഇടതുപക്ഷ സര്‍ക്കാരിന്റെ നയമാണോ എന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി, മണ്ഡലം പ്രസിഡന്റ്് ഹമീദ് എടവരാട്, ഇസ്മയില്‍ കമ്മന, സി.കെ.കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

Similar News