സരിത എസ് നായര്‍ വയനാട്ടിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

വയനാട്ടില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മല്‍സരിക്കാനാണ് സരിത പത്രിക നല്‍കിയത്. എറണാകുളത്ത് ഹൈബി ഈഡനെതിരേ മല്‍സരിക്കുന്നതിന് പുറമേയാണ് വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയും സരിത മല്‍സരിക്കുന്നത്. എറണാകുളത്ത് മല്‍സരിക്കുന്നതിനായി സരിത ഇന്നലെ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു.

Update: 2019-04-04 10:18 GMT

കോഴിക്കോട്: എറണാകുളത്തിന് പുറമെ വയനാട് ലോക്‌സഭാ മണ്ഡലത്തിലും മല്‍സരിക്കുന്നതിന് സരിത എസ് നായര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വയനാട്ടില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മല്‍സരിക്കാനാണ് സരിത പത്രിക നല്‍കിയത്. എറണാകുളത്ത് ഹൈബി ഈഡനെതിരേ മല്‍സരിക്കുന്നതിന് പുറമേയാണ് വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയും സരിത മല്‍സരിക്കുന്നത്. എറണാകുളത്ത് മല്‍സരിക്കുന്നതിനായി സരിത ഇന്നലെ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. എറണാകുളം ജില്ലാ കലക്ടര്‍ മുമ്പാകെ മൂന്ന് സെറ്റ് പത്രികയാണ് സരിത സമര്‍പ്പിച്ചത്.

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ തന്റെ പരാതിയില്‍ അച്ചടക്കനടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാഹുലിനെതിരേ മല്‍സരിക്കുന്നതെന്നാണ് സരിത പറയുന്നത്. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാനല്ല താന്‍ മല്‍സരത്തിനൊരുങ്ങുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നത് തന്നെ തട്ടിപ്പുകാരിയാക്കിയാണ്. എന്താണ് യാഥാര്‍ഥ്യമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ആവശ്യം തനിക്കുണ്ട്. അതിന് വേണ്ടിയാണ് സ്ഥാനാര്‍ഥിയാവുന്നത്. തനിക്ക് ജയിക്കണമെന്നില്ല. അതിനുളള പക്വത ആയിട്ടില്ലെന്നും സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് സരിത മാധ്യമങ്ങളോട് വ്യക്തമാക്കി. 

Tags:    

Similar News