സിആര്‍പിഎഫ് റൂട്ട് മാര്‍ച്ച്: ജനങ്ങളെ വിഭ്രാന്തിയിലാക്കാനുള്ള ഗൂഢശ്രമമെന്ന് എസ്ഡിപിഐ

ഈ മേഖലയില്‍ ഇത്തരത്തില്‍ എന്തെങ്കിലും സംഘര്‍ഷ സാധ്യതയുണ്ടങ്കില്‍ അധികൃതര്‍ അത് തുറന്ന് പറഞ്ഞ് ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

Update: 2022-08-25 14:42 GMT

പാലക്കാട്: പട്ടാമ്പി മേഖലയിലും മലമ്പുഴ മണ്ഡലത്തിലെ ചിലയിടങ്ങളിലും സിആര്‍പിഎഫ് നടത്തിയ റൂട്ട് മാര്‍ച്ച് ജനങ്ങളെ വിഭ്രാന്തിയിലാക്കാനുള്ള ഗൂഢശ്രമമാണന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് ആരോപിച്ചു.

ഇത്തരത്തില്‍ അടിക്കടി നടത്തുന്ന റൂട്ട് മാര്‍ച്ച് മൂലം മേഖലയില്‍ സംഘര്‍ഷമുണ്ടാകുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. ഇത് ബോധപൂര്‍വ്വമായി സര്‍ക്കാരും പോലിസും നടത്തുന്ന ഇടപെടലാണ്. ഈ മേഖലയില്‍ ഇത്തരത്തില്‍ എന്തെങ്കിലും സംഘര്‍ഷ സാധ്യതയുണ്ടങ്കില്‍ അധികൃതര്‍ അത് തുറന്ന് പറഞ്ഞ് ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് ഷെഹീര്‍ ചാലപ്പുറം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ ടി അലവി, സെക്രട്ടറിയേറ്റ് അംഗങ്ങളായ എം ഉസ്മാന്‍, ഷമീര്‍ ആലുങ്കല്‍ സംസാരിച്ചു.

Tags:    

Similar News