എസ്ഡിപിഐ ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറിയെ പോലിസ് വിട്ടയച്ചു
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ബിജെപി നേതാവ് കൊല്ലപ്പെട്ടതിനെതുടര്‍ന്ന് രണ്ടു ദിവസം മുമ്പാണ് ഇദ്ദേഹത്തെ പോലിസ് കസ്റ്റഡിയില്‍ എടുത്തത്.
ആലപ്പുഴ: പോലിസ് അന്യായമായി കസ്റ്റഡിയില്‍ എടുത്ത എസ്ഡിപിഐ ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി എ സാലിമിനെ വിട്ടയച്ചു. ഇന്ന് വൈകീട്ടോടെയാണ് ഇദ്ദേഹത്തെ വിട്ടയച്ചത്.
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ബിജെപി നേതാവ് കൊല്ലപ്പെട്ടതിനെതുടര്‍ന്ന് രണ്ടു ദിവസം മുമ്പാണ് ഇദ്ദേഹത്തെ പോലിസ് കസ്റ്റഡിയില്‍ എടുത്തത്.
അതേസമയം, കെ എസ് ഷാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരു ആര്‍എസ്എസ്സുകാരന്‍ കൂടി പിടിയിലായി. ചേര്‍ത്തല സ്വദേശി അഖിലാണ് പോലിസിന്റെ പിടിയിലായത്. ആംബുലന്‍സില്‍ എത്തി പ്രതികളെ രക്ഷപ്പെടുത്തിയത് ഇയാളാണ്. ഷാനെ ഇടിച്ചിട്ട് വെട്ടി പരിക്കേല്‍പ്പിച്ചേശേഷം കാര്‍ കണിച്ചുകുളങ്ങരയില്‍ ഉപേക്ഷിച്ച ശേഷം പ്രതികള്‍ ആംബുലന്‍സില്‍ രക്ഷപ്പെടുകയായിരുന്നു.
ഷാനെ കൊല്ലാന്‍ വണ്ടി പ്രതികള്‍ എത്തിയ കാര്‍ കഴിഞ്ഞ ദിവസം പോലിസ് കണ്ടെത്തിയിരുന്നു. വല്‍സന്‍ തില്ലങ്കേരി ആലപ്പുഴയില്‍ എത്തി വര്‍ഗ്ഗീയ കലാപത്തിന് ആഹ്വാനം ചെയ്ത ശേഷമാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ കൊല ചെയ്യപ്പെട്ടത്. വല്‍സന്‍ തില്ലങ്കേരിക്ക് ഷാന്റെ കൊലപാതകത്തിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് എസ്ഡിപിഐ നേതാക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ കേസില്‍ ഇതുവരേ വല്‍സന്‍ തില്ലങ്കേരിയെ പ്രതി ചേര്‍ത്തിട്ടില്ല.