'കേരളം- രാജ്ഭവനിലേക്ക്'; സിറ്റിസണ്‍സ് മാര്‍ച്ച് ഫെബ്രുവരി ഒന്നിന് രാജ്ഭവന് മുമ്പിലെത്തും
രാജ്ഭവനു മുമ്പില്‍ നടക്കുന്ന പ്രതിഷേധ സംഗമം എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ഉദ്ഘാടനം ചെയ്യും. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണ്‍ മുഖ്യാതിഥിയാവും.
തിരുവനന്തപുരം: എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി നയിക്കുന്ന കേരളം രാജ്ഭവനിലേക്ക്- സിറ്റിസണ്‍സ് മാര്‍ച്ച് ഫെബ്രുവരി ഒന്നിന് രാജ്ഭവന് മുമ്പിലെത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നമ്മുടെ മഹത്തായ ഭരണഘടന ഉറപ്പാക്കുന്ന തുല്യതയും മതേതരത്വവും അട്ടിമറിച്ച് മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്ന പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് മോദി സര്‍ക്കാര്‍. രാജ്യത്തിന്റെ പൗരന്മാര്‍ ഒന്നടങ്കം പ്രതിഷേധവുമായി തെരുവിലിറങ്ങിയിട്ടും ഭരണഘടനാ വിരുദ്ധവും ബഹുസ്വരതയെ തകര്‍ക്കുന്നതുമായ ഈ നിയമം നടപ്പാക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന ബിജെപി സര്‍ക്കാരിന്റെ നിലപാട് ഫാഷിസമാണ്. മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്ന നിയമത്തിനെതിരായ പോരാട്ടം അനുദിനം രാജ്യത്ത് കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്.
സിഎഎ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറച്ച നിലപാട് സ്വീകരിക്കുകയും അതിനെതിരേ ഭരണ-പ്രതിപക്ഷ എംഎല്‍എമാര്‍ ഐക്യകണ്‌ഠ്യേന ആദ്യമായി നിയമസഭയില്‍ പ്രമേയം പാസ്സാക്കിയതും കേരളത്തിലായിരുന്നെങ്കിലും സംസ്ഥാനത്ത് നിയമം നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായാണ് ഇപ്പോള്‍ ലഭിക്കുന്ന റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പൗരത്വ സംരക്ഷണ പ്രക്ഷോഭങ്ങളുടെ ഭാഗമായി 'സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ രോഹിത് വെമുല രക്തസാക്ഷി ദിനമായ ജനുവരി 17 ന് കാസര്‍ഗോഡ് നിന്നാരംഭിച്ച 'കേരളം- രാജ്ഭവനിലേക്ക് സിറ്റിസണ്‍സ് മാര്‍ച്ച്' ഫെബ്രുവരി ഒന്നിന് രാജ് ഭവനിലേക്കെത്തുകയാണ്.
വൈകീട്ട് 3 ന് ആരംഭിക്കുന്ന മാര്‍ച്ചിനു ശേഷം രാജ്ഭവനു മുമ്പില്‍ നടക്കുന്ന പ്രതിഷേധ സംഗമം എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ഉദ്ഘാടനം ചെയ്യും. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണ്‍ മുഖ്യാതിഥിയാവും. സുപ്രിം കോടതി അഭിഭാഷകന്‍ മഹ്മൂദ് പ്രാച്ച, എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷഫി, സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, എസ്.ഡി.പി.ഐ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് നെല്ലൈ മുബാറക്, വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എ ഷെഫീഖ്, പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, ആക്ടിവിസ്റ്റ് എസ് പി ഉദയകുമാര്‍, ഭീം ആര്‍മി കേരളാ ചീഫ് അഡ്വ. ദീപു ഡി, ആന്റി കാസ്റ്റ് ഹിപ്‌ഹോപ് ആര്‍ട്ടിസ്റ്റ് സുമിത് സാമോസ്, ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് അര്‍ഷദ് നദ്‌വി, കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി, ഇന്ത്യന്‍ ദലിത് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പള്ളിക്കല്‍ സാമുവല്‍, പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്, എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മൂവാറ്റുപുഴ അഷറഫ് മൗലവി, എം കെ മനോജ് കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയി അറയ്ക്കല്‍, തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍, എസ്.ഡി.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശേരി, എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല സംസാരിക്കും. എം കെ മനോജ് കുമാര്‍ (സംസ്ഥാന വൈസ് പ്രസിഡന്റ്, എസ്ഡിപിഐ), അജ്മല്‍ ഇസ്മായീല്‍ (പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍), പി കെ ഉസ്മാന്‍ (പ്രോഗ്രാം മീഡിയാ കോഡിനേറ്റര്‍), സിയാദ് കണ്ടല (ജില്ലാ പ്രസിഡന്റ്, എസ്ഡിപിഐ) വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.