പ്രവാസികള്‍ നാടിന്റെ നട്ടെല്ല്; എസ് ഡിപിഐ ക്വാറന്റൈന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

ക്വാറന്റൈന്‍ സെന്റര്‍ എസ് ഡിപിഐ ജില്ലാ പ്രസിഡന്റ് എന്‍ ഹംസ വാര്യാട് ഉദ്ഘാടനം ചെയ്തു.

Update: 2020-07-07 10:43 GMT

പീച്ചങ്കോട്(വയനാട്): എസ് ഡിപിഐ പീച്ചങ്കോട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് വേണ്ടി തയ്യാറാക്കിയ ക്വാറന്റൈന്‍ സെന്റര്‍ എസ് ഡിപിഐ  ജില്ലാ പ്രസിഡന്റ് എന്‍ ഹംസ വാര്യാട് ഉദ്ഘാടനം ചെയ്തു.


പ്രവാസികള്‍ നാടിന്റെ നട്ടെല്ലാണ് പ്രയാസമേറിയ പ്രവാസ ജീവിതത്തില്‍ നിന്നും മടങ്ങിയെത്തുന്ന സഹോദരങ്ങള്‍ക്ക് സുരക്ഷയും സംരക്ഷണവും ഒരുക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്. പ്രവാസികളെ ഒറ്റപ്പെടുത്തുകയല്ല ചേര്‍ത്ത് നിര്‍ത്തുകയാണ് വേണ്ടത്. ഇത്തരത്തില്‍ പ്രവാസികള്‍ക്ക് വേണ്ടി എല്ലാ സഹായസഹകരണങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് തുടര്‍ന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി മാനന്തവാടി മണ്ഡലം പ്രസിഡന്റ് ഫസലു റഹ്മാന്‍, വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് മുനീര്‍ പള്ളിയാല്‍ പീച്ചങ്കോട് ബ്രാഞ്ച് പ്രസിഡന്റ് നാസര്‍ കുണ്ടിലോട്ട്, പി ടി സിദ്ദീഖ് തുടങ്ങിയവര്‍ പങ്കെടുത്തു. 

Tags:    

Similar News