എസ് ഡിപിഐ പള്ളിപ്രം പ്രഭാകരന്‍ അനുസ്മരണവും അനുമോദനവും നടത്തി

പ്രളയരക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ അനുഭവങ്ങള്‍ വിവരിച്ചു

Update: 2019-08-27 17:36 GMT

കണ്ണൂര്‍: എസ് ഡിപിഐ കണ്ണൂര്‍ ജില്ലാ മുന്‍ പ്രസിഡന്റ് പള്ളിപ്രം പ്രഭാകരന്‍ അനുസ്മരണവും പ്രളയരക്ഷാപ്രവര്‍ത്തകര്‍ക്ക് അനുമോദനവും സംഘടിപ്പിച്ചു. കണ്ണാടിപ്പറമ്പ് ഓഫിസില്‍ നടത്തിയ പരിപാടി സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. ധീരനും നല്ല മനുഷ്യ സ്‌നേഹിയുമായ നേതാവായിരുന്നു പള്ളിപ്രം പ്രഭാകരനെന്ന് അദ്ദേഹം പറഞ്ഞു. കരുത്തനും ധീരനും ആയിരുന്നു പ്രഭാകരേട്ടന്‍. എല്ലാവരും മടിച്ചു നിന്നപ്പോള്‍ എസ് ഡിപിഐ പോലുള്ള പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനും നേതൃത്വം കൊടുക്കാനും അദ്ദേഹത്തിന് സാധിച്ചു. നല്ല രാഷ്ട്രീയ കാഴ്ചപ്പാടും ദലിത് പ്രശ്‌നങ്ങളെ കുറിച്ച് നന്നായി അറിയുന്ന വ്യക്തിത്വവുമായിരുന്നു. ആക്ഷേപങ്ങളെയും പരിഹാസങ്ങളെയും വകവയ്ക്കാതെ ദലിതന്റെയും ന്യൂനപക്ഷങ്ങളുടെയും ഉറച്ച ശബ്ദമായി മാറുന്നതിന് വേണ്ടിയാണ് അദ്ദേഹം ഈ പാര്‍ട്ടിയെ തിരഞ്ഞെടുത്തതെന്നും അദ്ദേഹത്തിന്റെ വിയോഗം പ്രസ്ഥാനത്തിന് നികത്താനാവാത്ത നഷ്ടമായിരുന്നുവെന്നും അബ്ദുല്‍ ജബ്ബാര്‍ അഭിപ്രായപ്പെട്ടു. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, സെക്രട്ടറിമാരായ പി ടി വി ഷംസീര്‍, കെ ഇബ്രാഹീം, സെക്രട്ടേറിയറ്റംഗം സജീര്‍ കീച്ചേരി, അഴീക്കോട് മണ്ഡലം പ്രസിഡന്റ് എ പി മുസ്തഫ സംസാരിച്ചു.

                    തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


    പ്രളയകാലത്ത് നാറാത്ത് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ വിവിധ ക്ലബ്ബുകളെ അനുമോദിക്കുകയും ചെയ്തു. ടോംപ് നിടുവാട്ട്, ബ്ലാക്ക് ജാങ്കോസ് നാറാത്ത്, ടിപ്പു ബ്രദേഴ്‌സ് നാറാത്ത്, സൈകോ നാറാത്ത്, സിറ്റി ബ്രദേഴ്‌സ് നാറാത്ത് തുടങ്ങിയവരെയാണ് അനുമോദിച്ചത്. സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍, ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് എന്നിവര്‍ ക്ലബ്ബ് പ്രതിനിധികള്‍ക്കു ഉപഹാരം നല്‍കി. അഴീക്കോട് മണ്ഡലം പ്രസിഡന്റ് എ പി മുസ്തഫ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം ടി ഹനീഫ, സെക്രട്ടറി പി പി റാഫി സംസാരിച്ചു. പ്രളയരക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ അനുഭവങ്ങള്‍ വിവരിച്ചു.



Tags:    

Similar News