കെഎസ്ഇബിയുടെ തീവെട്ടിക്കൊള്ള; എസ്ഡിപിഐ സെക്രട്ടേറിയറ്റിന് മുന്നിൽ വൈദ്യുതി മന്ത്രിയുടെ കോലം കത്തിച്ചു

തിങ്കളാഴ്ച എല്ലാ കെഎസ്ഇബി ഓഫിസിന് മുന്നിലും വൈദ്യുതി മന്ത്രി എം എം മണിയുടെ കോലം കത്തിച്ച് പാർട്ടി പ്രവർത്തകർ പ്രതിഷേധിക്കും.

Update: 2020-06-13 08:15 GMT

തിരുവനന്തപുരം: കൊറോണ ഭീതിയിൽ ജനം പ്രതിസന്ധിയിലായിരിക്കെ കെഎസ്ഇബിയുടെ ഇരുട്ടടിയിൽ എസ്ഡിപിഐ പ്രതിഷേധിച്ചു. കെഎസ്ഇബിയുടെ അമിതവൈദ്യുതി ബിൽ ഈടാക്കൽ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ വൈദ്യുതി മന്ത്രി എം എം മണിയുടെ കോലം കത്തിച്ചു.

പ്രതിഷേധ യോഗത്തിൽ ജില്ലാ വൈസ് പ്രസിഡൻ്റ് വേലുശേരി അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് പ്രാവച്ചമ്പലം ഉദ്ഘാടനം ചെയ്തു. കൊവിഡിൻ്റെ പശ്ചാത്തലത്തിൽ വരുമാനമാർഗം പോലും നിലച്ച് ജനം നെട്ടോട്ടമോടുമ്പോൾ ഏറ്റവും വലിയ പകല്‍കൊള്ളയും പിടിച്ചുപറിയുമാണ് വൈദ്യുതി ബില്ലിന്റെ പേരില്‍ കേരള സര്‍ക്കാരും വൈദ്യുതി ബോര്‍ഡും നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.


വീടുകളിലെത്തി റീഡിങ് എടുക്കാതെ തോന്നിയപടി ബില്ല് നല്‍കിയാണ് ബോര്‍ഡ് ജനങ്ങളെ പിഴിയുന്നത്. ലോക്ക് ഡൗൺ കാലത്തെ വൈദ്യുതി ചാര്‍ജിൽ നിന്നും ബിപിഎല്ലുകാരെ ഒഴിവാക്കണം. എപിഎല്‍ വിഭാഗത്തിന് കാര്യമായ ഇളവുകൾ നൽകണമെന്നും അല്ലാത്തപക്ഷം പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ സെക്രട്ടറി ഷബീർ ആസാദ്, ജില്ലാ ട്രഷറർ ജലീൽ കരമന, ജില്ലാകമ്മിറ്റി അംഗം മഹ്ഷൂഖ് വള്ളക്കടവ്, തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് സജീവ് പൂന്തുറ, നൗഷാദ്, സിയാദ് തുടങ്ങിയവർ പങ്കെടുത്തു. തിങ്കളാഴ്ച എല്ലാ കെഎസ്ഇബി ഓഫിസിന് മുന്നിലും വൈദ്യുതി മന്ത്രി എം എം മണിയുടെ കോലം കത്തിച്ച് പാർട്ടി പ്രവർത്തകർ പ്രതിഷേധിക്കും.

Tags:    

Similar News