ഏങ്ങണ്ടിയൂര്‍ തീരമേഖലയില്‍ കടല്‍ ഇറങ്ങി തുടങ്ങി; ജിയോ ബാഗ് സ്ഥാപിച്ചു

കടല്‍ഭിത്തി കവിഞ്ഞെത്തുന്ന കടല്‍വെള്ളം 200 മീറ്ററോളം കരയിലേക്കെത്തി. സാഗര്‍ ക്ലബിന് വടക്ക് രണ്ടിടങ്ങളില്‍ തീരവും കടലും ഒന്നായ സ്ഥിതിയാണ്.

Update: 2020-06-22 14:39 GMT

തൃശൂര്‍: ഏങ്ങണ്ടിയൂര്‍ തീരമേഖലയില്‍ കടല്‍ക്ഷോഭം അതിശക്തമായ സഹചര്യത്തില്‍ ഇറിഗേഷന്‍ വകുപ്പ് ജിയോ ബാഗ് സ്ഥാപിച്ച് തുടങ്ങി. പൊക്കുളങ്ങര പഴയ സാഗര്‍ ക്ലബ് മുതല്‍ തെക്കുഭാഗത്ത് 235 മീറ്റര്‍ ദൂരം ജിയോ ബാഗ് സ്ഥാപിക്കുന്ന പ്രവര്‍ത്തനമാണ് പുരോഗമിക്കുന്നത്. കടല്‍ഭിത്തി കവിഞ്ഞെത്തുന്ന കടല്‍വെള്ളം 200 മീറ്ററോളം കരയിലേക്കെത്തി. സാഗര്‍ ക്ലബിന് വടക്ക് രണ്ടിടങ്ങളില്‍ തീരവും കടലും ഒന്നായ സ്ഥിതിയാണ്.

പുനര്‍ഗേഹം പദ്ധതിക്ക് അടിയന്തരമായി ഭൂമി കണ്ടെത്തി പഞ്ചായത്തിലെ ഫിഷറീസ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി എന്‍ ജ്യോതിലാല്‍ പറഞ്ഞു. സീവാള്‍ റോഡിന് പടിഞ്ഞാറ് 50 മീറ്ററിനുള്ളിലെ 36 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള പുനര്‍ഗേഹം പദ്ധതി അവസാനഘട്ടത്തിലാണ്. 

Tags:    

Similar News