ട്രെയിനില്‍നിന്ന് സ്‌ഫോടകവസ്തു ശേഖരം പിടികൂടിയ കേസ്: സേലം ശങ്കരാപുരം സ്വദേശി അറസ്റ്റില്‍
പ്രതി രമണിക്ക് സ്‌ഫോടക വസ്തുക്കള്‍ നല്‍കിയ സേലം ശങ്കരാപുരം സ്വദേശി സിലമ്പരശനാണ് അറസ്റ്റിലായത്. രമണി നേരത്തെയും ഇത്തരത്തില്‍ ഇയാള്‍വഴി സ്‌ഫോടക വസ്തുക്കള്‍ കടത്തിയിരുന്നതായി പോലിസ് കണ്ടെത്തി. ട്രെയിനില്‍നിന്ന് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയ കേസില്‍ കേരള പോലിസിന്റെ പ്രത്യേക സംഘം തമിഴ്‌നാട്ടിലെ കടപ്പാടിയിലെത്തിയാണ് അന്വേഷണം നടത്തിയത്.
കോഴിക്കോട്: ട്രെയിനില്‍നിന്ന് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. പ്രതി രമണിക്ക് സ്‌ഫോടക വസ്തുക്കള്‍ നല്‍കിയ സേലം ശങ്കരാപുരം സ്വദേശി സിലമ്പരശനാണ് അറസ്റ്റിലായത്. രമണി നേരത്തെയും ഇത്തരത്തില്‍ ഇയാള്‍വഴി സ്‌ഫോടക വസ്തുക്കള്‍ കടത്തിയിരുന്നതായി പോലിസ് കണ്ടെത്തി. ട്രെയിനില്‍നിന്ന് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയ കേസില്‍ കേരള പോലിസിന്റെ പ്രത്യേക സംഘം തമിഴ്‌നാട്ടിലെ കടപ്പാടിയിലെത്തിയാണ് അന്വേഷണം നടത്തിയത്. ഈ കേസില്‍ നേരത്തെ അറസ്റ്റിലായ രമണിയുടെ വീട്ടിലും സംഘം പരിശോധന നടത്തി.
തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ ട്രെയിനില്‍ പടക്കങ്ങള്‍ നിര്‍മിക്കുന്നതിനായി സ്‌ഫോടകവസ്തുക്കളെത്തിച്ചിട്ടുണ്ട്. എന്നാല്‍, കേരളത്തിലേക്ക് ഇങ്ങനെ കടത്തുന്നത് ആദ്യമായാണെന്നാണ് രമണി മൊഴി നല്‍കിയിട്ടുള്ളത്. പാറമടകളിലേക്കും കിണര്‍ നിര്‍മാണത്തിനുമൊക്കെയാണ് സ്‌ഫോടക വസ്തു എത്തിച്ചതെന്നാണ് രമണി പറയുന്നത്. എന്നാല്‍, ഇത് പോലിസ് വിശ്വാസത്തിലെടുത്തിട്ടില്ല. രമണിയുടെ ഭര്‍ത്താവിനും ഇക്കാര്യം അറിയാമായിരുന്നു. ഇയാളെ അറസ്റ്റുചെയ്യാന്‍ ആവശ്യമായ തെളിവുലഭിച്ചിട്ടില്ല.
കഴിഞ്ഞമാസം 26ന് പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു 02685 നമ്പര്‍ ചെന്നൈ-മംഗലാപുരം എക്‌സ്പ്രസ് ട്രെയിനില്‍നിന്ന് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്. 117 ജലാറ്റിന്‍ സ്റ്റിക്കുകളും 350 ഡിറ്റണേറ്ററുകളുമാണ് കണ്ടെടുത്തത്. ചെന്നൈയില്‍നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്നു രമണി. ഇവര്‍ സഞ്ചരിച്ച ട്രെയിനിന്റെ ഡി 1 കംപാര്‍ട്ട്‌മെന്റിലെ സീറ്റിന് അടിയിലെ ാഗില്‍നിന്നുമാണ് സ്‌ഫോടകവസ്തു കണ്ടെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ട്രെയിനുകളില്‍ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പരിശോധന ശക്തമാക്കിയിരുന്നു. ഈ പരിശോധനയിലാണ് സ്‌ഫോടകവസ്തു കണ്ടെത്തിയത്.