ചെല്ലാനത്ത് കടല്‍കയറ്റം രൂക്ഷം; 500 ഓളം വീടുകള്‍ വെളളത്തില്‍

കടല്‍കയറ്റത്തെ ചെറുക്കുന്നതിന് കടല്‍ഭിത്തിക്ക് പകരം ജിയോ ട്യൂബ് സ്ഥാപിക്കുന്നതിനായി മണ്ണു നീക്കിയ ഭാഗത്തു കൂടിയാണ് വെള്ളം ഇരച്ചുകയറുന്നത് മറുവക്കാട്, കമ്പിനിപടി, വാച്ചാക്കല്‍ ഭാഗത്ത് മാത്രം 500 ലേറെ വീടുകള്‍ വെള്ളത്തിലായി.കിടന്നുറങ്ങാനോ, ഭക്ഷണം പാകം ചെയ്യാന്‍ പറ്റാത്ത രീതിയില്‍ വീടുകളില്‍ വെള്ളം ഒഴുകി നടക്കുകയാണ്. ഇരച്ചുകയറുന്ന കടല്‍ വെള്ളത്തെ ചെറുക്കാന്‍ മണല്‍ചാക്കുകള്‍ നിറച്ച് തീരേഖലകളില്‍ അട്ടിയിടുന്നുണ്ടെങ്കിലും ഇതൊന്നും ഫലം കാണാത്ത അവസ്ഥയാണ്

Update: 2019-06-11 15:38 GMT

കൊച്ചി: കാലവര്‍ഷം ആരംഭിച്ചതോടെ ഓഖി നാളുകളിലുണ്ടായതിനേക്കാള്‍ രൂക്ഷമായ കടല്‍കയറ്റമാണ് ചെല്ലാനം മേഖലയിലുണ്ടായിക്കൊണ്ടിരിക്കുന്നത്. കടല്‍കയറ്റത്തെ ചെറുക്കുന്നതിന് കടല്‍ഭിത്തിക്ക് പകരം ജിയോ ട്യൂബ് സ്ഥാപിക്കുന്നതിനായി  മണ്ണു നീക്കിയ ഭാഗത്തു കൂടിയാണ് വെള്ളം ഇരച്ചുകയറുന്നത് മറുവക്കാട്, കമ്പിനിപടി, വാച്ചാക്കല്‍ ഭാഗത്ത് മാത്രം 500 ലേറെ വീടുകള്‍ വെള്ളത്തിലായി.കിടന്നുറങ്ങാനോ, ഭക്ഷണം പാകം ചെയ്യാന്‍ പറ്റാത്ത രീതിയില്‍ വീടുകളില്‍ വെള്ളം ഒഴുകി നടക്കുകയാണ്. ഇരച്ചുകയറുന്ന കടല്‍ വെള്ളത്തെ ചെറുക്കാന്‍ മണല്‍ചാക്കുകള്‍ നിറച്ച് തീരേഖലകളില്‍ അട്ടിയിടുന്നുണ്ടെങ്കിലും ഇതൊന്നും ഫലം കാണാത്ത അവസ്ഥയാണ്.

വര്‍ഷങ്ങളായി രൂക്ഷമായ കടലാക്രമണം നടക്കുന്ന പ്രദേശമാണ് ചെല്ലാനം. ഓഖി ദുരന്തത്തെ തുടര്‍ന്ന് ഇവിടെ മരണങ്ങള്‍ അടക്കം വന്‍ നാശമാണ് നേരിട്ടത്.തുടര്‍ന്ന്് പ്രദേശവാസികളുടെ നിരന്തരമായ സമരത്തെ തുടര്‍ന്നാണ് കടലാക്രമണത്തില്‍ നിന്നും രക്ഷനേടുന്നതിനുള്ള പരിഹാരമെന്ന നിലയില്‍ ജിയോ ട്യൂബ് ഉപയോഗിച്ചുള്ള കടല്‍ ഭിത്തി നിര്‍മാണ പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കമിട്ടത്. എന്നാല്‍ വകുപ്പൂുകള്‍ തമ്മിലുളള പിടിവലിമൂലം നാളിതുവരെ പദ്ധതി നടപ്പിലായിട്ടില്ല.

കടലാക്രമണം രൂക്ഷമായ സാഹചര്യത്തില്‍ ആളുകളുടെ ജീവന്‍ സംരക്ഷിക്കുന്നതിന് ജില്ലാഭരണകൂടം അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കൊച്ചി മെത്രാന്‍ ജോസഫ് കരിയില്‍, ആലപ്പുഴ സഹായമെത്രാന്‍ ജെയിംസ് ആനാപ്പറമ്പില്‍ സംയുക്തമായി ആവശ്യപ്പെട്ടു. അടിയന്തരമായി ജില്ലാ കലക്ടര്‍ ചെല്ലാനം സന്ദര്‍ശിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതീവ ഗുരുതരമായ അവസ്ഥയാണ് ഇപ്പോള്‍ ചെല്ലാനത്ത് ഉള്ളത്. തുടര്‍ച്ചയായ കടലാക്രമണത്തില്‍ വീടുകള്‍ വെള്ളത്തിലാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സത്വരനടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News