മുന്‍കൂര്‍ ജാമ്യം തേടി ശിവശങ്കര്‍ ഹൈക്കോടതിയില്‍

ചോദ്യം ചെയ്യലിനായി ഇന്ന് വീണ്ടും ഹാജരാകാന്‍ ശിവശങ്കറിന് ഇഡി നോട്ടീസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യം തേടി ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചതെന്നാണ് സൂചന.നേരത്തെ ശിവശങ്കറിനെ ഇഡി ചോദ്യം ചെയ്തിരുന്നു.

Update: 2020-10-14 07:17 GMT

കൊച്ചി: മുന്‍കൂര്‍ ജാമ്യം തേടി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചു.തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷ്,സന്ദീപ് നായര്‍,പി എസ് സരിത് എന്നിവരുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ചോദ്യം ചെയ്യലിനായി വീണ്ടും ഹാജരാകാന്‍ എന്‍ഫോഴ്‌സമെന്റ് ശിവശങ്കറിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യം തേടി ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചതെന്നാണ് സൂചന.

നേരത്തെ ശിവശങ്കറിനെ എന്‍ഫോഴ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. ഇതിനു ശേഷം ഇന്ന് വീണ്ടും ഹാജരാകാന്‍ ഇഡി ശിവശങ്കറിനോട് ആവശ്യപ്പെട്ടിരുന്നു. വിദേശയാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദിക്കുന്നതിനാണ് ഇന്ന് ശിവശങ്കറിനോട് ഇ ഡി ഹാജരാകാന്‍ ആവശ്യപ്പെട്ടതെന്നാണ് വിവരം.ഇത് സംബന്ധിച്ച രേഖകള്‍ ഹാജരാക്കണമെന്നും ഇ ഡി ശിവശങ്കറിനോട് നിര്‍ദേശിച്ചിരുന്നുവെന്നാണ് വിവരം.എന്നാല്‍ മുന്‍കൂര്‍ജാമ്യാപേക്ഷയില്‍ തീരുമാനമായതിനു ശേഷം മാത്രമായിരിക്കും ഇനി ശിവശങ്കര്‍ ഇഡിക്കു മുന്നില്‍ ഹാജരാകുകയെന്നാണ് സൂചന.അടുത്ത ദിവസം തന്നെ ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിച്ചേക്കും.

Tags:    

Similar News