സിഗ്‌നല്‍ ലംഘിച്ചു, ട്രെയിന്‍ ഗതാഗതം താറുമാറായി; ലോക്കോ പൈലറ്റിന് സസ്‌പെന്‍ഷന്‍

ട്രെയിന്‍ ഗതാഗതം താറുമാറായതിനെത്തുടര്‍ന്ന് ആലപ്പുഴ മാരാരിക്കുളത്ത് കൊച്ചുവേളി- മൈസൂര്‍, ധന്‍ബാദ് എക്‌സ്പ്രസ്സുകള്‍ പിടിച്ചിട്ടു.

Update: 2019-12-24 01:46 GMT

ആലപ്പുഴ: സിഗ്‌നല്‍ അനുസരിച്ച് ട്രെയിന്‍ നിര്‍ത്തുന്നതില്‍ വീഴ്ചവരുത്തിയ ലോക്കോ പൈലറ്റിനെ സസ്‌പെന്റ് ചെയ്തു. ട്രെയിന്‍ ഗതാഗതം താറുമാറായതിനെത്തുടര്‍ന്ന് ആലപ്പുഴ മാരാരിക്കുളത്ത് കൊച്ചുവേളി- മൈസൂര്‍, ധന്‍ബാദ് എക്‌സ്പ്രസ്സുകള്‍ പിടിച്ചിട്ടു. സിഗ്‌നല്‍ അനുസരിച്ച് ട്രെയിന്‍ നിര്‍ത്തുന്നതില്‍ ലോക്കോ പൈലറ്റിന് വീഴ്ചയുണ്ടായതായി റെയില്‍വേ നടത്തിയ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി.

തുടര്‍ന്നാണ് കൊച്ചുവേളി എക്‌സ്പ്രസിലെ ലോക്കോ പൈലറ്റ്, അസിസ്റ്റന്റ് ലോക്കോ പൈലറ്റ് എന്നിവരെ സസ്‌പെന്റ് ചെയ്തത്. സസ്‌പെന്‍ഡ് ചെയ്ത ലോക്കോ പൈലറ്റുമാരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ആലപ്പുഴയില്‍നിന്നും പകരം ലോക്കോ പൈലറ്റിനെ എത്തിച്ചാണ് പിന്നീട് ട്രെയിനുകള്‍ പുറപ്പെട്ടത്. ഗതാഗത തടസ്സമുണ്ടായതിനെത്തുടര്‍ന്ന് ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകിയാണ് ഓടിയത്.  

Tags:    

Similar News