അഭയ കേസ്: ഡോക്ടര്‍മാരുടെ വിസ്താരം ഹൈക്കോടതി സ്‌റ്റേ ചെയ്തു

Update: 2019-12-04 13:52 GMT

കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ പ്രതികളെ നാര്‍ക്കോ അനാലിസിസ് നടത്തിയ ഡോക്ടര്‍മാരുടെ വിസ്താരം ഹൈക്കോടതി ഡിസംബര്‍ 10 വരെ സ്‌റ്റേ ചെയ്തു. ഡോക്ടര്‍മാരുടെ സാക്ഷി വിസ്താരത്തിനെതിരേ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്‌റ്റെഫി എന്നിവര്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ ഉത്തരവ്. ഈ ആവശ്യമുന്നയിച്ച് പ്രതികള്‍ നല്‍കിയ ഹരജി തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി തള്ളിയതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്. 2007ല്‍ നാര്‍ക്കോ അനാലിസിസ് നടത്തിയ ഡോ. എന്‍ കൃഷ്ണവേണി, ഡോ. പ്രവീണ്‍ പര്‍വതപ്പ എന്നിവരെ വിസ്തരിക്കാന്‍ സിബിഐ കോടതി നോട്ടീസ് അയച്ചതിനെ തുടര്‍ന്ന് ഇതിനെതിരേ വിചാരണ കോടതിയെ സമീപിച്ചതായി ഹരജിയില്‍ പറയുന്നു. കേസിലെ പ്രധാന സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായിരുന്നു.




Tags:    

Similar News