സ്പെഷ്യല്‍ മാരേജ് ആക്ട്:വിവാഹങ്ങള്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ ആക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി

നിര്‍ബന്ധിത നോട്ടിസ് കാലാവധിയില്‍ ഇളവു നല്‍കണമെന്ന ആവശ്യവും അനുവദിക്കാനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി.യുകെയില്‍ ക്വീന്‍സ് യൂനിവേഴ്സിറ്റിയില്‍ പോസ്റ്റു ഗ്രാജുവേറ്റ് കോഴ്സിനു ചേരാനുള്ള യുവതിയാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്

Update: 2021-02-24 15:09 GMT

കൊച്ചി: സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമുള്ള വിവാഹങ്ങള്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ ആക്കണമെന്ന ആവശ്യവും നിര്‍ബന്ധിത നോട്ടിസ് കാലാവധിയില്‍ ഇളവു നല്‍കണമെന്ന ആവശ്യവും അനുവദിക്കാനാവില്ലെന്നു ഹൈക്കോടതി. സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഒരു മാസത്തെ നോട്ടിസ് കാലാവധിയില്‍ ഇളവു നല്‍കാനാവില്ലെന്നും ഇക്കാര്യത്തില്‍ നിയമഭേദഗതി വന്നെങ്കില്‍ മാത്രമേ അനുവദിക്കാനാവുവെന്നു കോടതി വ്യക്തമാക്കി.

യുകെയില്‍ ക്വീന്‍സ് യൂനിവേഴ്സിറ്റിയില്‍ പോസ്റ്റു ഗ്രാജുവേറ്റ് കോഴ്സിനു ചേരാനുള്ള യുവതിയാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. വിവാഹ നടപടിക്രമം ഓണ്‍ലൈന്‍ സംവിധാനതത്തിലൂടെയാക്കാനാവില്ലെന്നു കോടതി വിലയിരുത്തി. ദമ്പതിയാകുന്നവര്‍ വിവാഹ രജിസ്ട്രാറുടെ മുമ്പാകെ ഹാജരാവേണ്ടത് നിര്‍ബന്ധമാണെന്നും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

Tags:    

Similar News