ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയില്‍ അംഗമാവും
ആനൂകുല്യങ്ങള്‍ നിഷേധിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കാസ്പ്)യില്‍ അംഗമാകാന്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് തീരുമാനിച്ചു. ഇതോടെ ശ്രീചിത്രയില്‍ നിലവില്‍ ചികിത്സയില്‍ തുടരുന്ന കാസ്പ് കാര്‍ഡുള്ള ബിപിഎല്‍ രോഗികള്‍ക്ക് സൗജന്യ ചികില്‍സ ലഭിക്കും.
ശ്രീചിത്ര ഭരണസമിതിയുടെതാണ് തീരുമാനം. പദ്ധതി നടപ്പാക്കുന്നതോടെ കാസ്പ് കാര്‍ഡുള്ള സാധാരണക്കാരായ രോഗികള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ചികില്‍സാ ആനുകൂല്യം ലഭിക്കും. ആനൂകുല്യങ്ങള്‍ നിഷേധിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.