സ്റ്റെപ്സ്- 2019ന് തുടക്കമായി
കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും മികവിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ആറാം ക്ലാസിലെ 84 വിദ്യാര്‍ഥികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ ആറാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായുള്ള സ്റ്റുഡന്റ്സ് ടാലന്റ് എൻറിച്ച്മെന്റ് പ്രോഗ്രാം ഇന്‍ സോഷ്യല്‍ സയന്‍സ്- സ്റ്റെപ്സ് 2019 ന് തിരുവനന്തപുരത്ത് തുടക്കമായി. വിദ്യാര്‍ഥികള്‍ക്ക് സാമൂഹിക ശാസ്ത്രവിഷയങ്ങളിലും സാമൂഹികപഠനത്തിലും വിദഗ്ധ പരിശീലനം നല്‍കുന്ന പരിപാടി പൊതുവിദ്യാഭ്യാസവകുപ്പാണ് സംഘടിപ്പിക്കുന്നത്.
എസ്.സി.ഇ.ആര്‍.ടിയുടെ ആഭിമുഖ്യത്തില്‍ കൈമനം ആര്‍ടിടിസിയില്‍ ആരംഭിച്ച ക്യാംപ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ചുമതല വഹിക്കുന്ന എഡിപിഐ ജെസി ജോസഫ് ഉദ്ഘാടനം ചെയ്തു. എസ്.സി.ഇ.ആര്‍.ടി കരിക്കുലം തലവന്‍ ഡോ.എസ് രവീന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും മികവിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ആറാം ക്ലാസിലെ 84 വിദ്യാര്‍ഥികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ഈ വിദ്യാര്‍ഥികള്‍ പത്താം ക്ലാസ് പഠനം പൂര്‍ത്തിയാകുന്നതുവരെ ഓരോ വര്‍ഷവും അവധിക്കാലത്ത് ഇത്തരം പരിശീലന പരിപാടികളില്‍ പങ്കെടുക്കാനുള്ള അവസരം നല്‍കും. ക്യാംപ് 19ന് സമാപിക്കും.