ലോക്ക്ഡൗണ്‍: മുഅല്ലിംകളെ പിരിച്ചുവിടരുതെന്ന് സുന്നി യുവജനവേദി

നിത്യ ചെലവുകള്‍ക്ക് വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തില്‍ ജീവനക്കാരെ സഹായിക്കുന്നതിന് പകരം അവരെ പിരിച്ചു വിടുന്നത് അനീതിയാണ്.

Update: 2020-06-01 07:21 GMT

കല്‍പ്പറ്റ: കൊവിഡ് 19 ന്റെ പശ്ചാതലത്തില്‍ മസ്ജിദുകളും മദ്‌റസകളും അടച്ചിട്ടതിന്റെ മറവില്‍ പലയിടങ്ങളിലും ജീവനക്കാരെ വ്യാപകമായി ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ദാനധര്‍മങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന പരിശുദ്ധ റമദാന്‍ മാസത്തിന്റെ സന്ദേശം ഉള്‍ക്കൊണ്ട് അത്തരം നടപടികള്‍ അവസാനിപ്പിക്കണമെന്നും കേരള സുന്നി യുവജന വേദി സംസ്ഥാന ജനറല്‍ സിക്രട്ടറി മരുത അബ്ദുല്‍ ലത്തീഫ് മൗലവി എല്ലാ മഹല്ല് മദ്രസാ മാനേജുമെന്റ്കളോട് അഭ്യര്‍ഥിച്ചു. ലോക്ക് ഡൗണ്‍ കാരണമായി ദീനി സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാത്ത അവസ്ഥയില്‍ ചെലവ് ചുരുക്കലിന്റെ ഭാഗമെന്നോണം ചില മാനേജുമെന്റ്കള്‍ കൈക്കൊള്ളുന്ന ഇത്തരം നടപടികള്‍ സാമൂഹിക നീതിക്ക് നിരക്കാത്തതാണ്.

നിത്യ ചെലവുകള്‍ക്ക് വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തില്‍ ജീവനക്കാരെ സഹായിക്കുന്നതിന് പകരം അവരെ പിരിച്ചു വിടുന്നത് അനീതിയാണ് മുഅല്ലിംകളെയും കുടുംബങ്ങളേയും പട്ടിണിയില്‍ നിന്ന് കരകയറ്റാന്‍ ഓരോ മഹല്ല് കമ്മിറ്റിയും രംഗത്തിറങ്ങണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി ഇ മമ്മൂട്ടി മൗലവി തേറ്റമലയും സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.  

Tags:    

Similar News