ഉരുകുന്ന വെയിലില്‍ കൊച്ചിയിലെ ട്രാഫിക് പോലീസുകാര്‍ ഇനി കുടപിടിച്ചു ഗതാഗതം നിയന്ത്രിക്കും
പദ്ധതിയുടെ ആദ്യ ഘട്ടമായി 250 കുടകളാണ് കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തത്.സിറ്റി പോലീസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു
കൊച്ചി: ഉരുകുന്ന വെയില്‍ കൊച്ചിയിലെ ട്രാഫിക് പോലിസുകാരും വാര്‍ഡന്മാരും ഇനി കുട പിടിച്ച് ഡ്യൂട്ടി ചെയ്യും. വേനല്‍ കടുത്തതോടെ വെന്തുരുകുന്ന ചൂടില്‍ വാഹനങ്ങളുടെ പുകയും പൊടിപടലങ്ങളും ചൂടും സഹിച്ച് ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും വാര്‍ഡന്‍മാര്‍ക്കും വെയിലില്‍ നിന്നും രക്ഷ നേടാന്‍ കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ കുടകള്‍ നല്‍കി.പദ്ധതിയുടെ ആദ്യ ഘട്ടമായി 250 കുടകളാണ് കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തത്.ട്രാഫിക് ജംഗ്ഷനുകളില്‍ വെയില്‍ ഏല്‍ക്കാതെ ഗതാഗത നിയന്ത്രണം സാധ്യമാക്കുന്നതിനായി ട്രാഫിക് ക്യാബിനുകള്‍ സ്ഥാപിക്കും. ഇതു കൂടാതെ ട്രാഫിക് ജോലി ചെയ്യുന്ന സേനാംഗങ്ങള്‍ക്ക് കുടിവെള്ള മെത്തിച്ചു നല്‍കുന്നതിനുള്ള പദ്ധതി തയാറാക്കുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്‍ പറഞ്ഞു. പൊതുസമൂഹത്തിന്റെ പിന്തുണ ഇതിനാവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.അതേ സമയം ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുട നല്‍കാനുള്ള കൊച്ചി സിറ്റി പോലീസിന്റെ പദ്ധതിക്ക് പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഏതാനും ദിവസം മുമ്പ് മട്ടാഞ്ചേരിയില്‍ ട്രാഫിക് ജോലിക്കിടയില്‍ പോലീസുകാരന് സൂര്യാഘാതമേറ്റിരുന്നു. ഇതേ തുടര്‍ന്നാണ് കൊച്ചി സിറ്റി പോലീസ് ഇത്തരമൊരു പദ്ധതിയ്ക്ക് രൂപം നല്‍കിയതെന്നാണ് അറിയുന്നത്.