ഉത്ര വധത്തിൽ കുറ്റസമ്മതം നടത്തി സൂരജ്
വനം വകുപ്പിന്‍റെ നേതൃത്വത്തിൽ പറക്കോട്ടെ സൂരജിന്‍റെ വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴാണ് കുറ്റസമ്മതം നടത്തിയത്.
കൊല്ലം: അഞ്ചലിൽ ഭാര്യയെ പാമ്പ് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പരസ്യമായി കുറ്റസമ്മതം നടത്തി പ്രധാന പ്രതിയായ സൂരജ്. താൻ ആണ് എല്ലാം ചെയ്തതെന്ന് മാധ്യമങ്ങൾക്ക് മുമ്പിൽ സൂരജ് വെളിപ്പെടുത്തി. വനം വകുപ്പിന്‍റെ നേതൃത്വത്തിൽ പറക്കോട്ടെ സൂരജിന്‍റെ വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴാണ് കുറ്റസമ്മതം നടത്തിയത്.അതേസമയം, മാപ്പ് സാക്ഷിയാക്കണമെന്ന് അഭ്യര്‍ഥിച്ച് ജയില്‍ അധികൃതര്‍ മുഖേന ഈ മാസം ആദ്യം പാമ്പ് പിടിത്തക്കാരന്‍ സുരേഷ് കൊല്ലം പുനലൂര്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കേസ് ഇന്ന് പരിഗണിക്കുമ്പോള്‍ സുരേഷിന്റെ നിലപാടില്‍ മാറ്റമില്ലെങ്കില്‍ മാപ്പുസാക്ഷിയാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകും. ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കൊലപാതകമായതിനാല്‍ രണ്ടാം പ്രതിയെ മാപ്പുസാക്ഷിയാക്കുന്നത് പ്രോസിക്യൂഷന് സഹായകരമാകും. കേസില്‍ പ്രത്യേക അഭിഭാഷകനെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജ് ഇയാളുടെ അച്ഛന്‍ സുരേന്ദ്രന്‍ പാമ്പ് പിടിത്തക്കാരന്‍ സുരേഷ് എന്നിവരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. പ്രതികള്‍ക്കു സ്വഭാവിക ജാമ്യം കിട്ടുന്നത് ഒഴിവാക്കാന്‍ ഓഗസ്റ്റ് മാസം ആദ്യം കുറ്റപത്രം സമര്‍പ്പിക്കാനാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ ശ്രമം