സ്വപ്നയുടെ ശബ്ദരേഖ: ഗൂഢാലോചന തെളിഞ്ഞാൽ കേസെടുക്കാമെന്ന് നിയമോപദേശം

പോലിസ് മേധാവിക്കാണ് ഇതു സംബന്ധിച്ച നിയമോപദേശം ലഭിച്ചത്.

Update: 2020-11-23 06:15 GMT

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റേതെന്ന പേരിൽ പുറത്തുവന്ന ശബ്ദരേഖയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയ്ക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് തെളിഞ്ഞാൽ കേസെടുക്കാമെന്ന് നിയമോപദേശം.

ഒരാൾക്കെതിരെ കള്ളമൊഴി നൽകാൻ പ്രേരിപ്പിക്കുന്നത് ഒരു ഉദ്യോഗസ്ഥന്റെ കർത്തവ്യമായി കാണാൻ കഴിയില്ലെന്നും അതിൽ കേസെടുക്കാമെന്നുമാണ് നിയമോപദേശം. 

പോലിസ് മേധാവിക്കാണ് ഇതു സംബന്ധിച്ച നിയമോപദേശം ലഭിച്ചത്. പ്രതിയുടെ അറിവോടെയല്ലെങ്കിൽ പ്രതിയെ കേസിൽ ഉൾപ്പെടുത്താനാകില്ലെന്നും നിയമോപദേശത്തിൽ വ്യക്തമാക്കുന്നു.

Tags:    

Similar News