ഇടുക്കി രൂപത പ്രഥമ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ അന്തരിച്ചു

കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മാര്‍ മാത്യു ആനികുഴിക്കാട്ടില്‍ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു മാസത്തിലധികരമായി കിടപ്പിലായിരുന്നു മാര്‍ മാത്യു ആനികുഴിക്കാട്ടില്‍.വര്‍ഷങ്ങളായി പ്രമേഹ രോഗ ത്തിനടിമയായിരുന്നു മാര്‍ മാത്യു ആനികുഴിക്കാട്ടില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി കിഡ്‌നി രോഗത്തിനു ചികില്‍സ നടത്തിവരികയായിരുന്നു.

Update: 2020-05-01 05:01 GMT

: ഇടുക്കി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ മാത്യു ആനികുഴിക്കാട്ടില്‍(77) അന്തരിച്ചു. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മാര്‍ മാത്യു ആനികുഴിക്കാട്ടില്‍ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു മാസത്തിലധികരമായി കിടപ്പിലായിരുന്നു മാര്‍ മാത്യു ആനികുഴിക്കാട്ടില്‍.വര്‍ഷങ്ങളായി പ്രമേഹ രോഗ ത്തിനടിമയായിരുന്നു മാര്‍ മാത്യു ആനികുഴിക്കാട്ടില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി കിഡ്‌നി രോഗത്തിനു ചികില്‍സ നടത്തിവരികയായിരുന്നു.2003 ല്‍ കോതമംഗലം രൂപത വിഭജിച്ചാണ് ഇടുക്കി രൂപത രൂപീകൃതമായത്.

മാത്യു ആനിക്കൂഴിക്കാട്ടിലായിരുന്നു പ്രഥമ മെത്രാന്‍.ഇടുക്കിയിലെ കുടിയേറ്റ കര്‍ഷകര്‍ക്കായി ശക്തമായ നിലപാടുമായി മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ രംഗത്ത് വന്നിരുന്നു.അസുഖ ബാധിതനായതോടെ 2018 ല്‍ അദ്ദേഹം രൂപതയുടെ ചുമതവലയില്‍ നിന്നും മാറിയിരിക്കുന്നു.മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ മൃതദേഹം ഈ മാസം അഞ്ചിന് ഉച്ചകഴിഞ്ഞ് 2.30 ന് വാഴത്തോപ്പ് കത്തീഡ്രലില്‍ നടക്കുമെന്ന് സീറോ മലബാര്‍ സഭ അധികൃതര്‍ അറിയിച്ചു. മേജര്‍ ആര്‍ച്ചു്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മ്മികത്വത്തിലായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. കൊവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരും ആരോഗ്യ വകുപ്പും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും സംസ്‌കാരത്തിനുള്ള ക്രമീകരണങ്ങള്‍ നടത്തുകയെന്നും അധികൃതര്‍ അറിയിച്ചു. 

Tags:    

Similar News