കേരള പോലിസിനെ കുറിച്ചറിയാന്‍ ടാന്‍സാനിയന്‍ പോലിസ് സംഘമെത്തി
കേരളാ പോലിസിന്റെ പ്രവര്‍ത്തനങ്ങളില്‍ വളരെ സന്തുഷ്ടരായാണ് സംഘം പ്രതികരിച്ചതെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു
തിരുവനന്തപുരം: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ നിന്ന് സീനിയര്‍ പോലിസ് ഓഫിസര്‍മാരുടെ ഒരു സംഘം തിരുവനന്തപുരത്ത് പോലിസ് ആസ്ഥാനം സന്ദര്‍ശിച്ചു. കേരള പോലിസിന്റെ വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനത്തെ കുറിച്ച് മനസ്സിലാക്കാനും വിവിധ സംരംഭങ്ങളെ പഠനവിധേയമാക്കാനുമാണ് സംഘം എത്തിയത്. കേരളത്തിലെ മികച്ച ക്രമസമാധാന പാലനത്തെക്കുറിച്ചും സോഷ്യല്‍ പോലിസിങിനെ കുറിച്ചുമൊക്കെ സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വിശദീകരിച്ചു. കേരളാ പോലിസിന്റെ പ്രവര്‍ത്തനങ്ങളില്‍ വളരെ സന്തുഷ്ടരായാണ് സംഘം പ്രതികരിച്ചതെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
സന്ദര്‍ശനഭാഗമായി സംഘം കേരള പോലിസിന്റെ നവമാധ്യമ വിഭാഗം കൈകാര്യം ചെയ്യുന്ന സോഷ്യല്‍ മീഡിയാ സെല്ലും പഠന വിധേയമാക്കി. കേരള പോലിസിന്റെ ഫെയ്‌സ്ബുക്ക് പേജ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങള്‍ വഴി പൊതുജനങ്ങളുമായുള്ള ഇടപെടലും സേവനങ്ങളും അവര്‍ പ്രത്യേകം ചോദിച്ച് മനസ്സിലാക്കുകയും 1.2 മില്ല്യണ്‍ ഫോളോവേഴ്‌സുമായി മുന്‍പന്തിയില്‍ നില്‍ക്കുന്ന പേജിന്റെ ഇടപെടലിനെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. സീനിയര്‍ അസി. കമ്മീഷണര്‍ എംഗല്‍ബര്‍ട് ഇസ്‌ദോര്‍ കിയോണ്ടോ, സൂപ്രണ്ട് ഓഫ് പോലിസ് ഹംസ ഖലീഫ ഛിമ്പി, ഇസ്‌പെക്ടര്‍ ഇസ്സ സംലി അസ്സലി, പോലിസ് കോര്‍പറല്‍മാരായാ മലിമ ജില്‍സ കബൊന്റോ, രമധാനി തമിലു നസ്സോറാ എന്നിവരാണ് ടാന്‍സാനിയന്‍ സംഘത്തിലുണ്ടായിരുന്നത്. എഡിജിപിമാരായ ഡോ. ബി സന്ധ്യ, ഡോ. ഷേഖ് ദര്‍വേഷ് സാഹിബ്, മനോജ് എബ്രഹാം, ഐജിമാരായ ബല്‍റാം കുമാര്‍ ഉപാധ്യായ, എസ് ശ്രീജിത്ത്, കമ്മീഷണര്‍ ദിനേന്ദ്ര കശ്യപ്, പി വിജയന്‍ എന്നിവരും ഡിജിപിക്കൊപ്പം ഉണ്ടായിരുന്നു.