സിറു റസാഖ് സിയുടെ 'സ്വപ്‌നങ്ങളിലൂടെയൊരു തീര്‍ത്ഥാടനം' കഥാസമാഹാരം പ്രകാശനം ചെയ്തു

മാത്തറ പികെസിഐസിഎസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരനും പ്രഭാഷകനുമായ പി ആര്‍ നാഥന്‍ പുസ്തകം ഏറ്റുവാങ്ങി.

Update: 2022-03-15 15:36 GMT

യുവ എഴുത്തുകാരിയും കോളജ് അധ്യാപികയുമായ സിറു റസാഖ് സിയുടെ സ്വപ്‌നങ്ങളിലൂടെയൊരു യാത്ര എന്ന കഥാസമാഹാരം പ്രശസ്ത എഴുത്തുകാരന്‍ പി കെ പാറക്കടവ് പ്രകാശനം ചെയ്യുന്നു

കോഴിക്കോട്: യുവ എഴുത്തുകാരിയും കോളജ് അധ്യാപികയുമായ സിറു റസാഖ് സിയുടെ സ്വപ്‌നങ്ങളിലൂടെയൊരു തീര്‍ത്ഥാടനം എന്ന കഥാസമാഹാരം എഴുത്തുകാരന്‍ പി കെ പാറക്കടവ് പ്രകാശനം ചെയ്തു. മാത്തറ പികെസിഐസിഎസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരനും പ്രഭാഷകനുമായ പി ആര്‍ നാഥന്‍ പുസ്തകം ഏറ്റുവാങ്ങി.

കോളജ് പ്രിന്‍സിപ്പല്‍ പ്രാഫ. എ കുട്ട്യാലിക്കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. ടി സുരേശന്‍, എഴുത്തുകാരി ശ്രീലത രാധാകൃഷ്ണന്‍, മലയാളവിഭാഗം അധ്യാപിക സരിത, ലൈഫ് ബുക്‌സ് എഡിറ്റര്‍ ഷിബു ടി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.


ആദ്യവില്‍പ്പന ഇംഗ്ലീഷ് വിഭാഗം മേധാവി പ്രഫ. റയീസ് മുഹമ്മദ് നിര്‍വ്വഹിച്ചു. പുസ്തകത്തിന്റെ കവര്‍ ചിത്രം തയ്യാറാക്കിയ കാന്തി സൂര്യബാലയ്ക്ക് ചടങ്ങില്‍ ഉപഹാരം നല്‍കി. എഴുത്തുകാരി സിറു റസാഖ് നന്ദി പറഞ്ഞു. തുടന്ന് കോളജിലെ മ്യൂസിക് ക്ലബ് ഫിര്‍ദൗസിന്റെ നേതൃത്വത്തില്‍ സംഗീതവിരുന്ന് അരങ്ങേറി.

Tags:    

Similar News