ആറുവരിപ്പാതയുടെ നിര്‍മാണം എല്ലാ മാസവും സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തും: മന്ത്രി പിഎ മുഹമ്മദ് റിയാസ്
മഴയ്ക്കു ശേഷമുള്ള അറ്റകുറ്റപ്പണിക്ക് 225 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു
തൃശൂര്‍: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ആറുവരിപ്പാതയുടെ നിര്‍മാണം എല്ലാ മാസവും സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തുമെന്നു മന്ത്രി പിഎ മുഹമ്മദ് റിയാസ്.നിയമസഭാ മണ്ഡലങ്ങളില്‍ മരാമത്തു ജോലിയുടെ ഏകജാലക നിരീക്ഷണ സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാരിന് 25% നിക്ഷേപമുള്ള പദ്ധതിയാണിത്. ദേശീയപാത അതോറിറ്റി നിര്‍മിക്കുന്ന റോഡിനാവശ്യമായ ഭൂമി പൂര്‍ണമായും വിട്ടുകൊടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ചീഫ് എന്‍ജിനീയറും, എക്‌സിക്യൂട്ടീവ് എന്‍ജിനീയറുമായിരിക്കും ഓരോ മണ്ഡലത്തിലേയും ജോലി നിരീക്ഷിക്കുക. ഇവര്‍ പ്രവൃത്തിയില്‍ ഇടപെടില്ല. 2 മാസത്തിലൊരിക്കല്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള യോഗത്തില്‍ ഈ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഇതിനു സംസ്ഥാനതല നിരീക്ഷണവും ഉണ്ടാകും.മഴയ്ക്കു ശേഷമുള്ള അറ്റകുറ്റപ്പണിക്ക് 225 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.