നായ കുറുകെ ചാടി; ബൈക്കില്‍ നിന്ന് വീണ യുവാവ് കാറിടിച്ച് മരിച്ചു

എടപ്പാള്‍ കോലൊളമ്പ് വല്യാട് സ്വദേശി വിപിന്‍ദാസ് (31) ആണ് മരിച്ചത്.

Update: 2022-10-29 13:48 GMT

മലപ്പുറം: എടപ്പാളില്‍ തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്കില്‍നിന്ന് വീണ യുവാവ് കാറിടിച്ച് മരിച്ചു. എടപ്പാള്‍ കോലൊളമ്പ് വല്യാട് സ്വദേശി വിപിന്‍ദാസ് (31) ആണ് മരിച്ചത്. തുയ്യത്തുവച്ച് നായയെ ഇടിച്ചു മറിഞ്ഞ യുവാവിനെ, പൊന്നാനി ഭാഗത്തേക്ക് അതിവേഗം പോവുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.

ഇടിച്ചശേഷം നിര്‍ത്താതെ പോയ കാര്‍ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്. ഗുരുതരാവസ്ഥയില്‍ റോഡില്‍ കിടന്ന വിപിന്‍ദാസിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ടയര്‍ കടയില്‍ ജോലി ചെയ്യുന്ന യുവാവ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വെള്ളിയാഴ്ച രാത്രി എട്ടിനായിരുന്നു അപകടം.

Tags:    

Similar News