കൊവിഡ് ബാധിച്ച് മരിച്ച വൈദികന്റെ മൃതദേഹം ദഹിപ്പിക്കാന്‍ കുടുംബം

കഴിഞ്ഞ ദിവസം മലമുകള്‍ സെമിത്തേരിക്ക് സമീപമുള്ളവരുടെ പ്രതിഷേധത്തില്‍ സംസ്‌കാരം മുടങ്ങിയിരുന്നു. സംസ്‌കാരം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ദഹിപ്പിക്കാന്‍ കുടുംബം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

Update: 2020-06-04 05:45 GMT

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ച വൈദികന്റെ മൃതദേഹം ദഹിപ്പിക്കാന്‍ കുടുംബം. കഴിഞ്ഞ ദിവസം മലമുകള്‍ സെമിത്തേരിക്ക് സമീപമുള്ളവരുടെ പ്രതിഷേധത്തില്‍ സംസ്‌കാരം മുടങ്ങിയിരുന്നു. സംസ്‌കാരം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ദഹിപ്പിക്കാന്‍ കുടുംബം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

വൈദികന് എവിടെ നിന്ന് രോഗം ബാധിച്ചുവെന്ന് അറിയാത്തത് ഇപ്പോഴും ആശങ്കയേറ്റുന്നു. മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന ഫാദര്‍ കെ ജി വര്‍ഗീസ് ചൊവ്വാഴ്ച്ച് പുലര്‍ച്ചെയാണ് മരിച്ചത്. ന്യൂമോണിയ ബാധിതനായതിനാല്‍ സ്രവ പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്.

വൈദികന്‍ അംഗമായ നാലാഞ്ചിറ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സെല്ലാര്‍ മാതൃകയിലുള്ള കല്ലറയായതിനാല്‍ കൊവിഡ് മാനദണ്ഡമനുസരിച്ച് സംസ്‌കാരം സാധ്യമല്ല. നന്ദന്‍കോട് പള്ളിയുടെ മലമുകളിലെ സെമിത്തേരിയില്‍ സംസ്‌കാരം നടത്താന്‍ തീരുമാനിച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റുകയായിരുന്നു. തുടര്‍ന്ന് വൈദികന്റെ സ്വന്തം ഇടവകയായ കടമ്പനാട് പള്ളിയില്‍ സംസ്‌കരിക്കാനാകുമോയെന്ന് അന്വേഷിച്ചെങ്കിലും ദൂരം കൂടുതല്‍ കാരണം ആരോഗ്യ വകുപ്പ് അനുമതി നിഷേധിച്ചു.

ഇതോടെയാണ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മൃതദേഹം ദഹിപ്പിക്കാന്‍ കുടുംബം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഓര്‍ത്തഡോക്‌സ് സഭയുടെ തന്നെ മറ്റെതെങ്കിലും സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കാന്‍ സാധിക്കുമോയെന്നും സഭ നേതൃത്വം നോക്കുന്നുണ്ട്. മറ്റ് വഴിയില്ലെങ്കില്‍ മൃതദേഹം ദഹിപ്പിക്കുന്നതില്‍ തെറ്റില്ലെന്നാണ് സഭയുടെയും നിലപാട്. സഭയുടെയും കുടുംബത്തിന്റെ സമ്മതപത്രം ലഭിച്ചാല്‍ മൃതദേഹം ദഹിപ്പിക്കാന്‍ തയാറാണെന്ന് തിരുവനന്തപുരം കോര്‍പ്പറേഷനും വ്യക്തമാക്കി.

Tags:    

Similar News