സുവിശേഷം വിദ്വേഷത്തിന്‍റേതാവരുത്: ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ്

അൾത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

Update: 2021-09-10 15:20 GMT

കോട്ടയം: സുവിശേഷം സ്നേഹത്തിന്റെതാണെന്നും വിദ്വേഷത്തിന്റേതല്ലെന്നും മലങ്കകര യാക്കോബായ സഭ ഭദ്രാസനാധിപന്‍ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ്. പാലാ കത്തോലിക്കാ ബിഷപ്പിന്‍റെ വിദ്വേഷ പ്രസംഗത്തിനെതിരെയാണ് മാര്‍ കൂറിലോസിന്‍റെ ശക്തമായ പ്രതികരണം.

അൾത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. മതേതരത്വം അതിവേഗം തകർക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കം കൂട്ടുന്ന പ്രസ്താവനകൾ ഉത്തരവാദിത്തപ്പെട്ടവർ ഒഴിവാക്കണം.

നാർക്കോട്ടിക് പ്രശ്നത്തിന് ഒരു മതത്തിന്റെയും നിറം കൊടുക്കരുതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ അദ്ദേഹം പിന്തുണച്ചു. ലഹരിയുടെ നിറം സാമൂഹ്യ വിരുദ്ധതയുടേതാണ്. സാമുദായിക ചേരിതിരിവ് ഉണ്ടാക്കുന്ന പരാമർശങ്ങൾ ഉത്തരവാദിത്തപ്പെട്ടവർ നടത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Similar News