എടിഎം കൗണ്ടർ തകർത്ത് മോഷണത്തിന് ശ്രമിച്ചയാൾ അറസ്റ്റിൽ

കഴിഞ്ഞ 16ന് പുലർച്ചെ 2.30നും 3നും ഇടയിലാണ് മോഷണശ്രമം.

Update: 2020-07-18 10:15 GMT

തിരുവനന്തപുരം: പവ്വർഹൗസ് റോഡിലെ കാനറ ബാങ്ക് എടിഎം കൗണ്ടർ ഹാൻഡ് ഗ്രൈൻഡിങ് മെഷീൻ ഉപയോഗിച്ച് തകർത്ത് കവർച്ച ചെയ്യാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. സമ്പത്ത് എന്ന് വിളിക്കുന്ന രാജഗോപി (45) യെ ഒന്നര ദിവസത്തിനുള്ളിൽ ഫോർട്ട് പോലിസാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 16ന് പുലർച്ചെ 2.30നും 3നും ഇടയിലാണ് മോഷണശ്രമം. ഇൻസ്പെക്ടർ രാകേഷ് ജെ, എസ്ഐമാരായ സജു എബ്രഹാം, സെൽവിയസ്, സിപിഒമാരായ ബിനു, പ്രമോദ് രാജ്, സാബു, പ്രസാദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ ചിത്രം സിസിടിവി ക്യാമറയിൽ ലഭിച്ചില്ലെങ്കിലും പ്രതി എടിഎം കൗണ്ടറിൽ ഉപേക്ഷിച്ചു പോയ ഹാൻഡ് കട്ടർ വഴിയാണ് പിടികൂടാനുള്ള തുമ്പ് ലഭിച്ചത്.

Tags:    

Similar News