കൊവിഡ് ചികില്‍സയില്‍ കഴിയവെ കടന്നു കളഞ്ഞ മോഷണക്കേസ് പ്രതി പിടിയില്‍

മൊബൈല്‍ മോഷണകേസുമായി ബന്ധപ്പെട്ട് ആറളം പോലിസ് സ്‌റ്റേഷനില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

Update: 2020-07-24 09:30 GMT

കണ്ണൂര്‍: കൊവിഡ് പോസറ്റിവായി അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെ കടന്ന് കളഞ്ഞ റിമാന്‍ഡ് പ്രതിയെ ഇരിട്ടിയില്‍ നിന്ന് പിടികൂടി. മൊബൈല്‍ മോഷണകേസുമായി ബന്ധപ്പെട്ട് ആറളം പോലിസ് സ്‌റ്റേഷനില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കൊവിഡ് പോസറ്റീവ് ആയതിനെ തുടര്‍ന്ന് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. ഇവിടെ നിന്നാണ് ഇന്ന് രാവിലെ കടന്ന് കളഞ്ഞത്. 

Tags:    

Similar News