അന്തരിച്ച മുൻമന്ത്രി തോമസ് ചാണ്ടിക്ക് നിയമസഭയുടെ ആദരവ്

മികവാർന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു തോമസ് ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.

Update: 2020-01-31 04:15 GMT

തിരുവനന്തപുരം: അന്തരിച്ച മുൻമന്ത്രിയും കുട്ടനാട് എംഎൽഎയും എൻസിപി നേതാവുമായ തോമസ് ചാണ്ടിക്ക് നിയമസഭയുടെ ആദരവ്. മികവാർന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു തോമസ് ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. കുട്ടനാട് മണ്ഡലത്തെ കുടുംബമായും കുട്ടനാട്ടുകാരെ കുടുംബാംഗങ്ങളുമായും കാണാൻ തോമസ് ചാണ്ടിക്ക് കഴിഞ്ഞു. നേടിയതെല്ലാം നാടിനും നാട്ടുകാര്‍ക്കും കൂടി നൽകിയ നേതാവാണ് തോമസ് ചാണ്ടിയെന്നും മുഖ്യമന്ത്രി അനുസ്മരണ പ്രസംഗത്തിൽ പറ‍ഞ്ഞു.

കഠിനാധ്വാനത്തിന്‍റെയും നിശ്ചയദാര്‍ഢ്യത്തിന്‍റെയും പ്രതീകമായിരുന്നു തോമസ് ചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു. സാധാരണക്കാരുടേയും പാവപ്പെട്ടവരുടേയും നേതാവായാണ് തോമസ് ചാണ്ടി പരിഗണിക്കപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണ പ്രതിപക്ഷത്തുനിന്നും പാർട്ടിയുടെ പ്രതിനിധികൾ അനുസ്മരണം നടത്തി.

Tags:    

Similar News