റെഡ് സോണില്‍ നിന്ന് വരുന്നവരെ കൊവിഡ് കെയര്‍ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കും
ബാഗേജുമായി പുറത്തുവരുന്ന യാത്രക്കാരെ ജില്ലതിരിച്ചുള്ള പ്രത്യേക മേഖലയിലേയ്ക്ക് മാറ്റും. തുടര്‍ന്ന് പുറത്ത് ഒരുക്കിയിട്ടുള്ള ബസ്സുകളിലേയ്ക്ക് ഇവരെ നയിക്കും.
പാലക്കാട്: റെഡ് സോണ്‍ മേഖലകളില്‍ നിന്ന് വാളയാര്‍ ചെക്‌പോസ്റ്റിലൂടെ കടന്നു വരുന്ന പാലക്കാട്ടുകാരെ ഇന്ന് മുതല്‍ കൊവിഡ് കെയര്‍ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കും. ചെമ്പൈ സംഗീത കോളജില്‍ ഒരുക്കുന്ന താല്‍ക്കാലിക സൗകര്യത്തില്‍ കൊണ്ട് വന്ന് രജിസ്റ്റര്‍ ചെയ്യിച്ച ശേഷമാണ് മാറ്റുന്നതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതിനായി ഇവിടെ ഒരു മെഡിക്കല്‍ സംഘം പ്രവര്‍ത്തിക്കും.
അതിര്‍ത്തി കടന്നു വരുന്നവരെ നിലവില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനായാണ് നിര്‍ദ്ദേശിച്ചിരുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി വാളയാര്‍ ചെക്‌പോസ്റ്റ് വഴി വന്ന റെഡ് സോണ്‍ പരിധിയിലുള്ളവരെ വിവിധ മെഡിക്കല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ പരിശോധിച്ച് അവരെ കൊവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റി വരുകയാണെന്നും എത്രയുംവേഗം അത് പൂര്‍ത്തിയാക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ബാഗേജുമായി പുറത്തുവരുന്ന യാത്രക്കാരെ ജില്ലതിരിച്ചുള്ള പ്രത്യേക മേഖലയിലേയ്ക്ക് മാറ്റും. തുടര്‍ന്ന് പുറത്ത് ഒരുക്കിയിട്ടുള്ള ബസ്സുകളിലേയ്ക്ക് ഇവരെ നയിക്കും.