തിരുവനന്തപുരം കോർപറേഷനിലെ മൂന്ന് കൗൺസിലർമാർക്ക് കൊവിഡ്
കഴിഞ്ഞ ദിവസം കോർപറേഷനിലെ നൂറ് കൗൺസിലർമാരെയും പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ മൂന്ന് കൗൺസിലർമാർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോർപറേഷനിലെ നൂറ് കൗൺസിലർമാരെയും പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.
കൗൺസിലർമാർക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഇവരുമായി സമ്പർക്കം പുലർത്തിയ നിരവധിപേർക്ക് നിരീക്ഷണത്തിൽ പോകേണ്ടി വരും. അടുത്ത ദിവസങ്ങളിലൊന്നും കൗൺസിൽ യോഗം നടക്കാതിരുന്നതിനാൽ മുഴുവൻ കൗൺസിൽമാർക്കും നിരീക്ഷണത്തിൽ പോവേണ്ടതില്ല.