രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വാഹന പരിശോധന; എംഡിഎംഎയും കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തികിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘം മാറമ്പിള്ളി പാലത്തിന് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സംഘം പിടിയിലായത്.

Update: 2022-05-04 15:58 GMT

കൊച്ചി: മയക്കുമരുന്നും കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. ചൊവ്വര, തെറ്റാലി പത്തായപ്പുരയ്ക്കല്‍ വീട്ടില്‍ സുഫിയാന്‍ (22), പെരുമ്പാവൂര്‍ റയോണ്‍പുരം കാത്തിരക്കാട് തരകുപീടികയില്‍ വീട്ടില്‍ അജ്മല്‍ അലി (32), ശ്രീമൂലനഗരം തൈക്കാവ് കണിയാംകുടി വീട്ടില്‍ അജ്നാസ് (27), എന്നിവരെയാണ് കാലടി പോലിസ് പിടികൂടിയത്.

ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തികിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘം മാറമ്പിള്ളി പാലത്തിന് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സംഘം പിടിയിലായത്. കാറില്‍ കടത്തുകയായിരുന്ന 8.6 കിലോ കഞ്ചാവും 11.200 ഗ്രാം എംഡിഎംഎ ക്രിസ്റ്റലുകളുമാണ് പിടികൂടിയത്. യുവാക്കള്‍ക്കിടയില്‍ വില്‍പ്പനയായിരുന്നു ലക്ഷ്യമെന്ന് പോലിസ് പറയുന്നു.

Similar News