ബിഷപ്പിനെ പിന്തുണച്ച് തൃശൂർ യുഡിഎഫിന്റെ പ്രസ്താവന
സദുദ്ദേശത്തോടുകൂടി ബിഷപ്പ് നടത്തിയ പ്രസ്താവനയില്‍ അനാവശ്യ വിവാദം ഉണ്ടാക്കുന്നത് അപലപനീയമാണ്.
തൃശൂർ: പാലാ ബിഷപ്പിനെ പിന്തുണച്ച് തൃശ്ശൂരിൽ യുഡിഎഫ് ഇറക്കിയ പ്രസ്താവന വിവാദത്തിൽ. യുഡിഎഫിന്റെ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിൽ നിന്നും വ്യത്യസ്തമായി, ബിഷപ്പിന്‍റെ പ്രസ്താവന ഒരു മതത്തിനും എതിരെല്ലെന്നും അനാവശ്യ വിവാദം വേണ്ടെന്നുമാണ് പ്രസ്താവന.
സദുദ്ദേശത്തോടുകൂടി ബിഷപ്പ് നടത്തിയ പ്രസ്താവനയില്‍ അനാവശ്യ വിവാദം ഉണ്ടാക്കുന്നത് അപലപനീയമാണ്. സാമൂഹ്യ വിപത്തായ ലൗ ജിഹാദ് പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടായാല്‍ ഗവണ്‍മെന്റ് ശക്തമായ നടപടി എടുക്കണം എന്നാണ് ബിഷപ്പ് ആവശ്യപ്പെട്ടതെന്നും പ്രസ്താവനയിൽ പറയുന്നു.
എന്നാൽ പ്രസ്താവന വിവാദമായതോടെ പ്രസ്താവനയെ തളളി ഡിസിസി പ്രസിഡന്റ് രംഗത്തെത്തി. പ്രസ്താവനയുമായി ഡിസിസിക്ക് ബന്ധമില്ലെന്നും ഓഫീസ് സ്റ്റാഫിനെ സ്വാധീനിച്ച് യുഡിഎഫിലെ ചില തൽപ്പര കക്ഷികള്‍ ഇറക്കിയതാണെന്നുമാണ് പ്രസിഡന്‍റ് ജോസ് വള്ളൂരിന്റെ പ്രതികരണം.