സംസ്ഥാനത്ത് വ്യാഴവും വെള്ളിയും ബാങ്ക് പണിമുടക്ക്

Update: 2021-12-15 15:42 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പണിമുടക്കും. 48 മണിക്കൂര്‍ പണിമുടക്ക് വ്യാഴാഴ്ച പുലര്‍ച്ചെ ആരംഭിക്കും. ശനിയാഴ്ച ബാങ്ക് പ്രവര്‍ത്തിക്കും. സംസ്ഥാനത്തെ പൊതുമേഖല, സ്വകാര്യ, വിദേശ ഗ്രാമീണ ബാങ്ക് ജീവനക്കാരും ഓഫിസര്‍മാരുമാണ് പണിമുടക്കുന്നത്. പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. എസ്ബിഐ, പിഎന്‍ബി, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ആര്‍ബിഎല്‍ തുടങ്ങിയ ബാങ്കുകള്‍ ഇടപാടുകള്‍ തടസ്സപ്പെട്ടേക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സ് (യുഎഫ്ബിയു)ന്റെ ആഭിമുഖ്യത്തില്‍ 16, 17 തിയതികളിലാണ് പണമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. എസ്ബിഐ, പിഎന്‍ബി, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ആര്‍ബിഎല്‍ തുടങ്ങിയ ബാങ്കുകള്‍ ഇടപാടുകള്‍ തടസ്സപ്പെട്ടേക്കാമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ നടപടികളെടുത്തിട്ടുണ്ടെന്ന് ബാങ്കുകള്‍ അറിയിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷംതന്നെ രണ്ട് പൊതുമേഖല ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയിലെ ബജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News