മലക്കംമറിഞ്ഞ് വെള്ളാപ്പള്ളി; ഭാരവാഹിത്വം ഒഴിയണമെന്നത് വ്യക്തിപരമായ അഭിപ്രായം
തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാകുന്ന എസ്എന്‍ഡിപി ഭാരവാഹികള്‍ സ്ഥാനം രാജിവച്ച് മല്‍സരിക്കണമെന്ന് വെള്ളാപ്പള്ളി നടേശന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നവര്‍ എസ്എന്‍ഡിപി ഭാരവാഹിത്വം ഒഴിയണമെന്ന നിലപാടില്‍ മലക്കം മറിഞ്ഞ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാകുന്നവര്‍ എസ്എന്‍ഡിപി ഭാരവാഹിത്വം ഒഴിയണമെന്നത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. നേരത്തെ മല്‍സരിച്ചപ്പോള്‍ ഭാരവാഹികള്‍ തോല്‍ക്കുകയാണ് ചെയ്തത്. തുഷാര്‍ മല്‍സരിക്കരുതെന്ന് പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായമാണ്.
നേരത്തേ എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍ മല്‍സരിച്ചപ്പോള്‍ കെട്ടിവച്ച കാശ് പോയ അവസ്ഥയുണ്ടായിട്ടുണ്ട്. എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ടെന്നാണ് ഇപ്പോഴും തന്റെ തീരുമാനം. തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വം അടുത്ത സംസ്ഥാനകൗണ്‍സിലില്‍ ചര്‍ച്ച ചെയ്യും. തുഷാര്‍ അച്ചടക്കമുള്ള നേതാവാണെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാകുന്ന എസ്എന്‍ഡിപി ഭാരവാഹികള്‍ സ്ഥാനം രാജിവച്ച് മല്‍സരിക്കണമെന്ന് വെള്ളാപ്പള്ളി നടേശന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നും എസ്എന്‍ഡിപി സ്ഥാനം രാജിവെക്കില്ലെന്നും വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം, എസ്എന്‍ഡിപിയുടെ എല്ലാ പിന്തുണയും തനിക്കുണ്ടെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. കണിച്ചുകുളങ്ങരയിലെത്തി വെള്ളാപ്പള്ളിയെ കണ്ട ശേഷമായിരുന്നു തുഷാറിന്റെ പ്രതികരണം. മല്‍സരിച്ചാല്‍ ഭാരവാഹിത്വം രാജിവയ്ക്കണോ എന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തന്നെ പറയണം. തൃശ്ശൂരില്‍ മല്‍സരിച്ചാല്‍ എന്തായാലും ജയിക്കും. മല്‍സരിക്കാന്‍ ബിഡിജെഎസില്‍ നിന്നും എന്‍ഡിഎയില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിരുന്നു. അതിനാലാണ് കളത്തിലിറങ്ങുന്നതെന്നും തുഷാര്‍ വ്യക്തമാക്കി.