സംരംഭകസൗഹൃദ കേരളത്തിനായി ചിന്താഗതി മാറണമെന്ന് ടൈ കോണ്‍ കേരള സമ്മേളനം
തമിഴ്‌നാട് ധനമാനവവിഭവശേഷി മാനേജ്‌മെന്റ് മന്ത്രി ഡോ.പി ടി ആര്‍ പളനിവേല്‍ ത്യാഗരാജന്‍ സമാപന സമ്മേളനത്തില്‍ സംസാരിച്ചു.
കൊച്ചി: സംരംഭകത്വത്തിന് അനുയോജ്യമായ സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാറുകളുടെ നയവും ഭരണനൈപുണ്യവും സുപ്രധാന ഘടകങ്ങളാണെന്ന് തമിഴ്‌നാട് ധനമാനവവിഭവശേഷി മാനേജ്‌മെന്റ് മന്ത്രി ഡോ.പി ടി ആര്‍ പളനിവേല്‍ ത്യാഗരാജന്‍. സംരഭക സമ്മേളനമായ ടൈകോണ്‍ കേരള 2021 ന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക വളര്‍ച്ചയെ സുഗമമാക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സോഫ്റ്റ് ഇന്‍ഫ്രാസ്ട്രക്ചറുകളുടെ വികസനത്തിന് മേല്‍നോട്ടം വഹിക്കുന്നതിലും സര്‍ക്കാറിന് പ്രധാന പങ്കുണ്ട്. ഇവ വിവരിക്കാന്‍ ലളിതവും എന്നാല്‍ ചെയ്യാന്‍ , ഭരണപരമായ വൈദഗ്ദ്ധ്യം വളരെയധികം ആവശ്യവുമായ മേഖലയാണ്. എന്നാല്‍ സംരംഭകത്വത്തെ സംബന്ധിച്ചിടത്തോളം, മികവും പ്രഫഷണലിസവും പ്രോല്‍സാഹിപ്പിക്കുന്നതും,നല്ല ബിസിനസ്സ് സാഹചരും സൃഷ്ടിക്കലുമാണ് ആവശ്യം. സങ്കീര്‍ണ്ണതകളില്ലാതെ എന്നാല്‍ നിലവാരം, പാരിസ്ഥിതിക സൗഹ്യദം എന്നിവയില്‍ വിട്ടുവീഴ്ചയില്ലാത സങ്കീര്‍ണ്ണതയും അനാവശ്യ നിയന്ത്രണങ്ങളും ഒഴിവാക്കി കൊടുക്കാന്‍ സര്‍ക്കാറുകള്‍ക്ക് സാധിക്കണം. ഇവ നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ സര്‍ക്കാര്‍ വഴി മാറി കൊടുക്കണം.
അതേ സമയം ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന സംരംഭകര്‍ക്ക് താങ്ങും , സുരക്ഷാ വലയും നല്‍കേണ്ടതുമുണ്ടെന്നും പളനിവേല്‍ പറഞ്ഞു. മികച്ച സാങ്കേതികവിദ്യകള്‍ സര്‍ക്കാരിന് ആവശ്യമെന്ന് കണ്ടാല്‍ ആദ്യം വാങ്ങുന്നത് സംസ്ഥാനമായിരിക്കണം. അത് സ്വാഭാവികമായും സംരംഭകത്വത്തെയും നൂതന ആശയങ്ങളെയും പ്രോല്‍സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനങ്ങള്‍ അതിന്റെ ചെലവ് കുറയ്ക്കാന്‍ കഴിയുന്ന മേഖലകള്‍ തിരിച്ചറിയണം. ഗ്രാമങ്ങളിലും നഗരങ്ങളിലും വരുമാനമുണ്ടാക്കുന്ന പുതിയ പദ്ധതികള്‍ കണ്ടെത്തേണ്ടതുണ്ട്. ജോലിയും വരുമാനവും സൃഷ്ടിക്കുന്ന പുതിയ മേഖലകളെ സജീവമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായിനിഷ്‌ക്രിയമായി കിടക്കുന്ന പല സര്‍ക്കാര്‍ വകുപ്പുകളിലുമുള്ള ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്താനാവും.
സര്‍ക്കാര്‍ ചെലവ് ഫലപ്രദമായ ഉദ്യോഗസ്ഥ മേഖലകളിലേക്ക് മാറ്റാന്‍ സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.സുസ്ഥിരമായ വ്യാവസായിക വികസനം ഉറപ്പാക്കുന്നതിന് വ്യവസായ മന്ത്രി പി രാജീവ് നേരത്തെ നിയമനിര്‍മ്മാണ, അടിസ്ഥാന സൗകര്യ പരിഷ്‌കരണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. മുന്‍ എംഎല്‍എയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ വി ടി ബല്‍റാം, റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണ്‍,അജിത് മൂപ്പന്‍,ഏലിയാസ് ജോര്‍ജ്,ജീമോന്‍ കോര,വികെസി റസാഖ്, രാജമാണിക്കം,കെ എസ് ശ്രീനിവാസ്,അരുണ്‍ എം കുമാര്‍,ഹരീഷ് മാരിവാല,കേരള ടൂറിസം വകുപ്പ് ഡയറക്ടര്‍ കൃഷ്ണ തേജ പങ്കെടുത്തു.