പാലിയേക്കര ടോള്‍ പ്ലാസ അടച്ചുപൂട്ടുന്നത് പരിഗണനയിലെന്ന് ടി എന്‍ പ്രതാപന്‍
പാലിയേക്കരയിലെ ടോള്‍ പിരിവ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് എംപി നല്‍കിയ നിവേദനം സ്വീകരിച്ചുകൊണ്ടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ന്യൂഡല്‍ഹി: തൃശൂര്‍ ജില്ലയിലെ ദേശീയ പാത 544ലെ പാലിയേക്കര ടോള്‍ പ്ലാസ അടച്ചുപൂട്ടുന്നത് പരിഗണിക്കാമെന്ന് കേന്ദ്ര റോഡ് ഗതാഗത ദേശീയപാത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചതായി ടി എന്‍ പ്രതാപന്‍ എംപി. പാലിയേക്കരയിലെ ടോള്‍ പിരിവ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് എംപി നല്‍കിയ നിവേദനം സ്വീകരിച്ചുകൊണ്ടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ബജറ്റ് സമ്മേളനത്തില്‍ റോഡ് ഗതാഗതം സംബന്ധിച്ച ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കിടെ 60കിലോമീറ്റര്‍ ദൂരത്തിനിടയില്‍ ഒരു ടോള്‍ മാത്രമേ അനുവദിക്കൂ എന്ന മന്ത്രിയുടെ പ്രഖ്യാപനം മുന്‍നിര്‍ത്തിയാണ് പാലിയേക്കര ടോള്‍ പ്ലാസ അടച്ചുപൂട്ടണമെന്ന ആവശ്യം വീണ്ടും ഉയര്‍ത്തിയതെന്ന് ടിഎന്‍ പ്രതാപന്‍ എംപി പറഞ്ഞു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
തൃശൂര്‍ ജില്ലയിലെ ദേശീയ പാത 544ലുള്ള പാലിയേക്കര ടോള്‍ പ്ലാസ അടച്ചുപൂട്ടുന്നത് പരിഗണിക്കാമെന്ന് കേന്ദ്ര റോഡ് ഗതാഗത ദേശീയപാത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ടിഎന്‍ പ്രതാപന്‍ എംപിയോട് പറഞ്ഞു. പാലിയേക്കരയിലെ ടോള്‍ പിരിവ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എംപി നല്‍കിയ നിവേദനം സ്വീകരിച്ചുകൊണ്ടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ബജറ്റ് സമ്മേളനത്തില്‍ റോഡ് ഗതാഗതം സംബന്ധിച്ച ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കിടെ 60കിലോമീറ്റര്‍ ദൂരത്തിനിടയില്‍ ഒരു ടോള്‍ മാത്രമേ അനുവദിക്കൂ എന്ന മന്ത്രിയുടെ പ്രഖ്യാപനം മുന്‍നിര്‍ത്തിയാണ് പാലിയേക്കര ടോള്‍ പ്ലാസ അടച്ചുപൂട്ടണമെന്ന ആവശ്യം വീണ്ടും ഉയര്‍ത്തിയതെന്ന് ടിഎന്‍ പ്രതാപന്‍ എംപി പറഞ്ഞു.
പത്തുവര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന ടോള്‍ പ്ലാസ 825 കോടി രൂപയുടെ പിരിവാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാലിത് ആയിരത്തിലധികം കോടി രൂപ ഇതിനകം പിരിച്ചെടുത്തിട്ടുണ്ട്. പാലിയേക്കര ടോള്‍ പ്ലാസയില്‍ നിന്ന് 35 കിലോമീറ്റര്‍ മാത്രം ദൂരത്തില്‍ പന്നിയങ്കരയില്‍ പുതിയ ടോള്‍ തുറന്നിട്ടുണ്ട്. ആയതിനാല്‍ മന്ത്രിയുടെ പ്രഖ്യാപനത്തെ മുന്‍നിര്‍ത്തി നേരത്തെയുണ്ടായിരുന്ന ടോള്‍പ്ലാസ അടച്ചുപൂട്ടണമെന്ന് നിവേദനത്തില്‍ പറയുന്നു.