ടൂറിസ്റ്റ് ബസ് ബൈക്കിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

പള്ളുരുത്തി സ്വദേശികളായ ബേബി (49) പ്രസാദ് (42) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 9.45നായിരുന്നു അപകടം. കോളജിലെ വിദ്യാര്‍ഥികളുമായി വീഗാലാന്റിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ് ഇവര്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു

Update: 2019-11-15 16:19 GMT

കൊച്ചി: തൃപ്പൂണിത്തുറ തിരുവാങ്കുളത്തിന് സമീപം കോട്ടയത്തുപാറയില്‍ ടൂറിസ്റ്റ് ബസ് ബൈക്കിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. പള്ളുരുത്തി സ്വദേശികളായ ബേബി (49) പ്രസാദ് (42) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 9.45നായിരുന്നു അപകടം. കോളജിലെ വിദ്യാര്‍ഥികളുമായി വീഗാലാന്റിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ് ഇവര്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ചോറ്റാനിക്കരയിലെ വര്‍ക്ക്ഷോപ്പിലേക്ക് പോവുകയായിരുന്നു ബൈക്ക് യാത്രക്കാര്‍. ബേബിയാണ് ബൈക്ക് ഓടിച്ചിരുന്നത്. ബേബിയുടെ പിന്നില്‍ സഞ്ചരിക്കുകയായിരുന്നു പ്രസാദ്. അപകടം നടന്നയുടന്‍ നാട്ടുകാര്‍ ചേര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പ്രസാദ് മരിച്ചിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ബേബി മരിച്ചത്. ഇരുവരുടേയും സംസ്‌കാരം നാളെ രാവിലെ 9ന് പള്ളുരുത്തി പൊതുശ്മശാനത്തില്‍ നടക്കും.  

Tags:    

Similar News