കോഴിക്കോട് വ്യാപാരി ആത്മഹത്യ ചെയ്തു
ഗോപാല്‍ സ്റ്റേഷനറി കടയുടമ വികെ മധുവിനെയാണ് ടൗണിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കോഴിക്കോട്: കുറ്റ്യാടി തൊട്ടില്‍പ്പാലത്ത് വ്യാപാരി ആത്മഹത്യ ചെയ്തു. ഗോപാല്‍ സ്റ്റേഷനറി കടയുടമ വികെ മധുവിനെയാണ് ടൗണിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ലോക്ക്ഡൗണ്‍ കാരണം അടച്ചിട്ട കട ഒരാഴ്ച മുമ്പ് പെയിന്റടിക്കുകയം ചരക്കുകള്‍ ഇറക്കി സംഭരിക്കുകയും ചെയ്തിരുന്നുവെന്ന് മറ്റ് വ്യാപാരികള്‍ പറഞ്ഞു.
ടൗണിലെ വ്യാപാരിയായിരുന്ന പരേതനായ ഗോപാലന്റെ മകനാണ്. അമ്മ: മാധവിയമ്മ. സഹോദരങ്ങള്‍: രാമകൃഷ്ണന്‍, സുകുമാരന്‍, അംബിക, ശോഭ എന്നിവരാണ്.
കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.....