അതിഥി തൊഴിലാളികള്‍ക്ക് ട്രെയിന്‍ സൗകര്യമൊരുക്കിയെന്ന് വ്യാജപ്രചരണം: ഒരാള്‍ അറസ്റ്റില്‍

എടവണ്ണ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയാണ് ഇയാള്‍. മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് ഐഎഎസാണ് കേസെടുത്തകാര്യം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.

Update: 2020-03-29 18:09 GMT

മലപ്പുറം: അതിഥി തൊഴിലാളികള്‍ക്ക് യാത്രാസൗകര്യമേര്‍പ്പെടുത്തിയെന്ന് വ്യാജപ്രചരണം നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം എടവണ്ണ സ്വദേശി സാക്കിര്‍ തുവ്വക്കാടാണ് അറസ്റ്റിലായത്. എടവണ്ണ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയാണ് ഇയാള്‍. മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് ഐഎഎസാണ് കേസെടുത്തകാര്യം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.

തിങ്കളാഴ്ച രാത്രി അതിഥി തൊഴിലാളികള്‍ക്ക് വീടുകളിലേക്ക് പോവാന്‍ നിലമ്പൂരില്‍നിന്ന് ട്രെയിന്‍ ഏര്‍പ്പെടുത്തിയെന്നായിരുന്നു പ്രചരണം. ഇത് വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിച്ച ജില്ലാ പോലിസ് മേധാവി അബ്ദുല്‍ കരീമിനെയും സംഘത്തെയും കലക്ടര്‍ അഭിനന്ദിച്ചു.

Tags:    

Similar News