ശബരിമലയില്‍ ട്രാന്‍സ്ജെന്‍ഡര്‍ തീര്‍ത്ഥാടകരെ തടഞ്ഞതായി പരാതി
തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാന്‍ മാത്രമാണ് തടഞ്ഞതെന്നാണ് പോലിസിന്റെ വാദം. രേഖകള്‍ പരിശോധിച്ച ശേഷം ഇവരെ കടത്തിവിട്ടെന്നും പോലിസ് വ്യക്തമാക്കി.
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്ജെന്‍ഡര്‍ തീര്‍ത്ഥാടകരെ പോലിസ് പമ്പയില്‍ തടഞ്ഞതായി പരാതി. തൃപ്തി, അവന്തിക, രഞ്ജു എന്നിവരെയാണ് തടഞ്ഞത്. അകാരണമായാണ് പോലിസ് തടഞ്ഞതെന്നാണ് ഇവര്‍ പറയുന്നത്.
എന്നാല്‍ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാന്‍ മാത്രമാണ് തടഞ്ഞതെന്നാണ് പോലിസിന്റെ വാദം. രേഖകള്‍ പരിശോധിച്ച ശേഷം ഇവരെ കടത്തിവിട്ടെന്നും പോലിസ് വ്യക്തമാക്കി. അതേസമയം നാല്‍പത്തിയൊന്ന് ദിവസത്തെ മണ്ഡലകാലത്തിന് സമാപനം കുറിച്ച് ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ നടക്കും.