കൊവിഡ് കാലത്തെ യാത്രാക്ലേശം; ഹോസ്പിറ്റല്‍ സ്‌പെഷ്യല്‍ സര്‍വീസുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരത്തുനിന്നും 'ഹോസ്പിറ്റല്‍ സ്‌പെഷ്യല്‍ സര്‍വീസ് 'രാവിലെ 5.10ന് തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍നിന്നും പുറപ്പെട്ട് പാരിപ്പള്ളി മെഡിക്കല്‍ കോളജ് (രാവിലെ 6.30), ആലപ്പുഴ മെഡിക്കല്‍ കോളജ് (രാവിലെ 8.00), ലേക്‌ഷോര്‍ ഹോസ്പ്പിറ്റല്‍ (രാവിലെ 9.15) വഴി അമൃതാ ഹോസ്പിറ്റലില്‍ എത്തിച്ചേരുന്ന വിധത്തില്‍ സൂപ്പര്‍ ഫാസ്റ്റ് സര്‍വീസായാണ് ക്രമീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരം: കൊവിഡ് കാലത്ത് പൊതുഗതാഗത സൗകര്യം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിന് വേണ്ടി കൂടുല്‍ സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. ഇതിന് വേണ്ടി ഹോസ്പിറ്റല്‍ സ്‌പെഷ്യല്‍ സര്‍വീസ് ആരംഭിച്ചു. തിരുവനന്തപുരത്തുനിന്നും 'ഹോസ്പിറ്റല്‍ സ്‌പെഷ്യല്‍ സര്‍വീസ് 'രാവിലെ 5.10ന് തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍നിന്നും പുറപ്പെട്ട് പാരിപ്പള്ളി മെഡിക്കല്‍ കോളജ് (രാവിലെ 6.30), ആലപ്പുഴ മെഡിക്കല്‍ കോളജ് (രാവിലെ 8.00), ലേക്‌ഷോര്‍ ഹോസ്പ്പിറ്റല്‍ (രാവിലെ 9.15) വഴി അമൃതാ ഹോസ്പിറ്റലില്‍ എത്തിച്ചേരുന്ന വിധത്തില്‍ സൂപ്പര്‍ ഫാസ്റ്റ് സര്‍വീസായാണ് ക്രമീകരിച്ചിരിക്കുന്നത്.
ഇത് തിരിച്ച് ഉച്ചയ്ക്കുശേഷം 2.40 ന് അമൃത ഹോസ്പിറ്റലില്‍നിന്ന് തിരിച്ച് ലേക്‌ഷോര്‍ ഹോസ്പിറ്റല്‍, ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ്, പാരിപ്പള്ളി മെഡിക്കല്‍ കോളജ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ് വഴി തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷനിലെത്തുന്നു. യാത്രാക്കാര്‍ ആവശ്യപ്പെടുന്ന പക്ഷം കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍നിന്നും ഇത് പോലെയുള്ള കൂടുതല്‍ ഹോസ്പിറ്റല്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി തയ്യാറാണെന്ന് സിഎംഡി അറിയിച്ചു. ഇതിന് വേണ്ടിയുള്ള നിര്‍ദേശങ്ങള്‍ എല്ലാ യൂനിറ്റിലും ഇതിനകം നല്‍കിയിട്ടുണ്ടെന്നും സിഎംഡി അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് തിരുവനന്തപുരം സെന്‍ട്രല്‍ 0471-2323886 (24ഃ7).